May 2, 2024

മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം : ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു

0
Gridart 20220530 0721329542.jpg
മീനങ്ങാടി : മീനങ്ങാടി ശ്രീകണ്ഠ ഗൗഡർ സ്റ്റേഡിയം ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ചു. റീ സർവ്വേ 620/4 ലെ 0.2562ഹെക്ടർ കൈയ്യേറ്റം ആണ് ഒഴിപ്പിച്ചത്. യു ഡി എഫ് ഭരണ സമിതിയുടെ നേതൃത്വത്തിൽ മീനങ്ങാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കയ്യേറ്റക്കാർ അനധികൃതമായി നാട്ടിയ വേലിക്കാലുകൾ പിഴുതിമാറ്റി പഞ്ചായത്ത് വക സ്റ്റേഡിയം ഭൂമിയിൽ ബോർഡ് സ്ഥാപിച്ചിരുന്നു.

1989 ൽ പുറക്കാടി വില്ലേജ് ഓഫീസർ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതിൽ സ്റ്റേഡിയം 6 ഏക്കർ 99 സെന്റിന് നാളിതുവരെ പഞ്ചായത്ത് നികുതി അടച്ചു പോരുന്നതാണ്. ഈ ഭൂമി പുറക്കാടി വില്ലേജ് ഓഫീസിലെ ബീ ടി ആറിൽ പുറമ്പോക്കെന്നും പഞ്ചായത്ത് വക സ്റ്റേഡിയം എന്നും ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.
 ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് നടന്ന വിജിലൻസ് അന്വേഷണ റിപ്പോർട്ട് എൽ ഡി എഫ്  സർക്കാർ അംഗീകരിക്കുകയും 620/4 ൽ 0.2562 ഹെക്ടർ ഭൂമി സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്നത് വീണ്ടെടുക്കുവാനും കൈയ്യേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാനും പ്രിൻസിപ്പൽ സെക്രട്ടറി കലക്ട്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ആർ ഡി ഒ ഭൂമി ഏറ്റെടുക്കാൻ ഉത്തരവിടുകയും ചെയ്തു.
കയ്യേറ്റഭൂമി തിരിച്ച് പിടിക്കാൻ ഉള്ള സാധ്യതകൾ നിക്ഷിപ്ത താത്പര്യക്കാർ ഭരിച്ചിരുന്ന മുൻഭരണസമിതിയുടെ കാലത്ത് അട്ടിമറിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.
പഞ്ചായത്ത് നികുതി അടച്ചു വരുന്ന 620/4 ലെ 0.6065 ഹെക്ടർ ഭൂമിയിലൂടയാണ് 1994 ൽ പഞ്ചായത്ത് നൽകിയ സ്റ്റേഡിയം പ്രൊപോസലിൽ 400 മീറ്റർ ട്രാക്ക് കടന്നു പോകുന്നത്. ആയതിനാൽ സ്റ്റേഡിയം വികസനത്തിന് ഈ ഭൂമി അത്യന്തപേക്ഷിതമാണ് എന്ന തിരിച്ചറിവിൽ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടുകളുമായി ഭരണമേറ്റെടുത്തത് മുതൽ യു ഡി എഫ് ഭരണസമിതി മുന്നോട്ട് പോവുകയായിരുന്നു. ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ഒട്ടനവധി ഫുട്‌ബോൾ താരങ്ങൾ പന്ത് തട്ടി വളർന്നതും കായിക താരങ്ങൾ പുതിയ ഉയരവും വേഗവും കുറിച്ചത് ഈ ഗ്രൗണ്ടിലാണ്. മേൽ ഭൂമിയിലെ കൈയ്യേറ്റം ഒഴിപ്പിച്ചതിലൂടെ മീനങ്ങാടിയുടെ കായിക സ്വപ്നങ്ങൾക്ക് പ്രതീക്ഷയേകുകയാണ്
സ്ഥാപിത താത്പര്യങ്ങൾക്കപ്പുറം മീനങ്ങാടിയുടെ കായികരംഗത്തെ വികസനത്തിന് പ്രാധാന്യം കൊടുത്ത് മുന്നോട്ട് പോവുന്ന നിലവിലെ ഭരണ സമിതിക്ക് അഭിവാദ്യം അർപ്പിച്ച് യുഡിഎഫ് മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി വി എം വിശ്വനാഥൻ കുഞ്ഞ് മുഹമ്മദ് ,മനോജ് ചന്ദനക്കാവ്, ടി എൻ ഹയറുദീൻ,പി ജി സുനിൽ ,എൻ കെ ഏലിയാസ് ,അബ്ദുൾ സലാം ,വി എസ് ജയാനന്ദൻ , അനീഷ് റാട്ടക്കുണ്ട് , ഷൈജു റാട്ടക്കുണ്ട് ഷമീർ , മനു അത്തി നിലം ,ടി, കെ തോമസ് ,എന്നിവർ നേത്യത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *