May 4, 2024

വാളാട് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിനെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതം : സ്കൂൾ പി.ടി.എ.

0
Img 20220605 Wa00062.jpg
മാനന്തവാടി : വാളാട് ഗവ: ഹയർ സെക്കണ്ടറി സ്ക്കൂളിനെതിരെ ചില മാധ്യമങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സ്കൂൾ പി.ടി.എ. കമ്മിറ്റി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അൺ ഫിറ്റായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ നടപടിയായെന്നും അടുത്ത ദിവസം തന്നെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിർമ്മിക്കാനുള്ള നടപടി ആരംഭിക്കുമെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും പി.ടി.എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ അതിന്റെ സേവന വഴിയിലൂടെ ഡിജിറ്റൽ സൗകര്യത്തോടെ പഠന മികവുമായി മുന്നോട്ട് പോവുകയാണ്. പുതിയ അധ്യായന വർഷത്തിൽ അതിന്റെതായ മാറ്റങ്ങൾ ഉൾകൊണ്ട് കൊണ്ട് മുന്നോട്ട് പോകുമ്പോൾ ചില തല്പര കക്ഷികൾ തെറ്റായ രീതിയിൽ ചില മാധ്യമങ്ങിൽ തെറ്റ് ധാരണ സൃഷ്ടിക്കുന്ന രീതിയിൽ വാർത്ത പ്രസിദ്ധീകരിച്ചത് വസ്തുതകൾക് നിരക്കുന്നത്. അത്തരം വാർത്തകൾ സ്കൂളിന്റെ നല്ല നടപ്പിനെ ഇല്ലാതാക്കുന്നതാണ്. നിലവിൽ സ്കൂളിൽ മറ്റ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നും നല്ല അന്തരീക്ഷത്തിൽ തന്നെയാണ് കുട്ടികൾ പഠനം നടത്തുന്നതെന്നും മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പി.ടി.എ. ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പി.ടി.എ പ്രസിഡന്റ് അസീസ് വാളാട്, പ്രിൻസിപ്പാൾ മനോജ് കുമാർ, കെ.വി.ചന്ദ്രൻ,ജിന്റോ ജോർജ്, ജോസഫ് ജോഷി തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *