ഭീമൻ വാഹനം നാളെ ജില്ലയിലെത്തും

കൽപ്പറ്റ : കർണ്ണാടകയിലെ നഞ്ചഗോഡിലേക്ക് ഭീമൻ യന്ത്രം കൊണ്ടുപോകുന്ന കണ്ടെയ്നർ താമരശ്ശേരി ചുരം കയറും.ഇന്ന് അർദ്ധരാത്രി അഞ്ച്മ ണിക്കൂർ സമയമെടുത്ത് ചുരം കയറുന്ന വാഹനം നാളെ പുലർച്ചെ ജില്ലയിലെത്തും.തിരുവോണ നാൾ പ്രമാണിച്ച് ജില്ലയിലേക്ക് ചുരം വഴി സഞ്ചാരികളുടെ നീണ്ട ഒഴുക്കാണ് അനുഭവപ്പെടുന്നത്.അതിനിടക്ക് ഭീമൻ വാഹനം കൂടി ചുരം കയറുമ്പോൾ തിരക്ക് കൂടാൻ ഇടവരുത്തും.രാത്രി സമയം ചുരം കയറുന്നവർ മുൻ കൂട്ടി യാത്ര ചെയ്യുകയോ നാളെ കാലത്തേക്ക് യാത്ര മാറ്റി വെക്കുകയോ ചെയ്യണമെന്ന അറിയിപ്പും ഉണ്ട്.ശരാശരി പത്തു കിലോമീറ്റർ പരമാവധി സ്പീഡ് കുറച്ചു മാത്രം സഞ്ചരിക്കാൻ കഴിയുന്ന വാഹനമായതിനാൽ 13 കിലോമീറ്റർ ദൂരമുള്ള ചുരം മുഴുവൻ ഒറ്റയടിക്ക് കയറാൻ കഴിയുമോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.



Leave a Reply