ഗവർണർ സർക്കാർ പോരിൽ ആരും അതിര് വിടരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ

കൽപ്പറ്റ: ഗവർണർ സർക്കാർ പോര് :ആരും അതിര് വിടരുതെന്ന് റവന്യൂ മന്ത്രി കെ.രാജൻ. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പറഞ്ഞതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
മുഴുവൻ ആദിവാസികൾക്കും. അടിസ്ഥാന രേഖകൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് തൊണ്ടർനാടയി സർക്കാർ പ്രഖ്യാപിച്ചു. കൽപ്പറ്റയിൽ ജില്ലാ കലക്ടർ എ. ഗീത ക്കും എ.ഡി.എം. എൻ.ഐ. ഷാജുവിനൊപ്പം വാർത്താ സമ്മേളനം നടത്തിയാണ് മന്ത്രി പ്രഖ്യാപനം നടത്തിയത് '
വയനാട്ടിൽ സ്കൂൾ തലത്തിൽ ഭുരന്തനിവാരണ സാക്ഷരതാ ക്ലബ്ബുകൾ വരുന്നു. ഒരു സ്കൂളിൽ നിന്ന് 40 കുട്ടികളെ ഉൾപ്പെടുത്തിയാവും ക്ലബ്ബ് പ്രവർത്തിക്കുക. രാജ്യത്ത് ആദ്യമായി വയനാട് ജില്ലയിൽ റവന്യൂ വകുപ്പിൻ്റെ നിയന്ത്രണത്തിലാവും ദുരന്തനിവാരണ സാക്ഷരത ക്ലബ്ബുകൾ വരിക. തിരഞ്ഞെടുപ്പ് പൂർത്തിയായതായും ഉടൻ ക്ലബ്ബുകൾ സജീവമാകുമെന്നും റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു.



Leave a Reply