April 26, 2024

കേരള കൗണ്‍സിലേഴ്സ് ആന്റ് ട്രെയിനേഴ്സ് ട്രേഡ് യൂണിയന്‍ സംസ്ഥാന നേതൃത്വത്തിലേക്ക് വയനാട്ടുകാര്‍

0
Img 20220926 124717.jpg
കൽപ്പറ്റ :എറണാകുളത്ത് നടന്ന പ്രഥമ സമ്മേളനത്തിലാണ്. ബത്തേരി സ്വദേശി ഡോ.ബെഞ്ചമിന്‍ ഈശോയെ പ്രസിഡണ്ടായും കണിയാമ്പറ്റ സ്വദേശി ഷിബു കുറുമ്പേമഠത്തെ സെക്രട്ടറിയായും തിരഞ്ഞെടുത്തത്.
കേരളത്തിലെ പതിനായിരക്കണക്കിന് ട്രെയിനേഴ്സിനേയും കൗണ്‍സിലേഴ്സിനേയു പ്രതിനിധീകരിക്കുന്ന കേരളത്തിലെ ഏക രജിസ്ട്രേഡ് അംഗീകൃത സംഘടനയാണിത്.
കേരള കൗണ്‍സിലേഴ്സ് ആന്റ് ട്രെയിനേഴ്സ്  ട്രേഡ് യൂണിയന്‍ പ്രഥമ സംസ്ഥാന സമ്മേളനം എറണാകുളത്ത് വെച്ച് കൊച്ചി മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സിനിമാ പ്രവര്‍ത്തകനും മോട്ടിവേഷണല്‍ ട്രെയിനേറുമായ റോബിന്‍ തിരുമല മുഖ്യാതിഥിയായി സംസാരിച്ചു. മറ്റ്     ഭാരവാഹികളായി ഗോപകുമാര്‍ കെ.ജനറല്‍ സെക്രട്ടറി  കാസര്‍ക്കോട്  വൈസ്  പ്രസിഡണ്ടുമാര്‍
ഡോ.അബ്ദുറഹിമാന്‍ കൊളത്തായി കണ്ണൂര്‍
സ്റ്റീഫന്‍ വര്‍ഗീസ് എറണാകുളം, രാജേന്ദ്രന്‍ ആലപ്പുഴ. സെക്രട്ടറിമാര്‍ ഷിബു കുറുമ്പേമഠം വയനാട് ഡോ.ജോസഫ് എറണാകുളം 
ട്രഷറര്‍ മുബീന കോഴിക്കോട് എന്നിവരേയും തിരഞ്ഞെടുത്തു. ഡോ.ജയപ്രകാശ്, ഡോ.ജോസഫ്,സ്റ്റീഫന്‍ വര്‍ഗീസ്,മെഹ്സിന്‍ സക്കീര്‍,ഡോ.ജിതോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷിബു കുറുമ്പേമഠം സ്വാഗതവും ഫാസില്‍ നന്ദിയും അര്‍പ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *