May 2, 2024

ലൈഫ് മിഷൻ വീടുകൾ:പൂർത്തിയാക്കിയ എസ്റ്റിമേറ്റുകൾക്ക് രണ്ടു ദിവസത്തിനകം അംഗീകാരം തേടണമെന്ന് കലക്ടർ

0
ജില്ലയിലെ ലൈഫ് ഭവന പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ജില്ലാ കളക്ടർ എസ്.സുഹാസിന്റെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ യോഗം ചേർന്നു.  വിവിധ പദ്ധതികളിൽ പൂർത്തിയാകാതെ അവശേഷിക്കുന്ന വീടുകൾ പൂർത്തിയാക്കുന്നതിനാണ് മുൻഗണന.  ഇത്തരം വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി അന്തിമഘട്ടത്തിലാണ്.  എസ്റ്റിമേറ്റ് 15നകം പൂർത്തിയാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. എസ്റ്റിമേറ്റിന് പഞ്ചായത്ത്, മുനിസിപ്പൽ ബ്ലോക്ക്തല കർമ്മ സമിതിയുടെ അംഗീകാരം ലഭ്യമാക്കണം.  പൂർത്തിയാക്കിയ എസ്റ്റിമേറ്റുകൾക്ക് രണ്ടു ദിവസത്തിനകം  അംഗീകാരം തേടണമെന്ന് യോഗത്തിൽ തീരുമാനിച്ചു.  നിലവിൽ ഭവന പദ്ധതികൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിൽ ലഭ്യമായിട്ടുള്ള തുക എത്രയും പെട്ടെന്ന് വിനിയോഗിക്കണം.  വിവിധ പഞ്ചായത്തുകളുടെ കൈവശം ഇപ്പോൾ 7.55 കോടി രൂപയുണ്ട്.  ഇത് ഗുണഭോക്താക്കൾക്ക് അനുവദിക്കണം.  ലഭ്യമായ തുകയുടെ ആദ്യ ഗഡുവെങ്കിലും അനുവദിക്കണം.  ലൈഫ് മിഷന്റെ പുരോഗതിയുടെ റിക്കോർഡ് കൃത്യമായി ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യണമെന്ന് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകി.  യോഗത്തിൽ ലൈഫ് മിഷൻ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്തല, മുനിസിപ്പൽതല പ്രതിനിധികൾ പങ്കെടുത്തു.
പി.എസ്.സി. പരീക്ഷ 
 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ നഴ്‌സിംഗ് (നേരിട്ടും തസ്തികമാറ്റം വഴിയും) (കാറ്റഗറി നമ്പർ 324/2017, 325/2017) തസ്തികയിലേക്കുള്ള ഒ.എം.ആർ. പരീക്ഷ ഫെബ്രുവരി 9ന് രാവിലെ 7.30 മുതൽ 9.15 വരെ കൽപ്പറ്റ ജി.വി.എച്ച്.എസിൽ നടക്കും.
വൈദ്യുതി മുടങ്ങും
 കോളിയാടി ഫീഡറിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബത്തേരി ടൗണിലും പരിസരത്തും നാളെ (ഫെബ്രുവരി 9) രാവിലെ 9 മുതൽ ഭാഗീകമായോ പൂർണ്ണമായോ വൈദ്യുതി മുടങ്ങും.
 പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ പേരാൽ, പടിഞ്ഞാറത്തറ മില്ലുമുക്ക് എന്നിവിടങ്ങളിൽ ഇന്ന് (ഫെബ്രുവരി 7) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പട്ടികജാതിയിൽപ്പെട്ട പെട്രോൾ ഡീലർമാർക്ക് 
 പ്രവർത്തന മൂലധന വായ്പ
 പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് നിലവിലെ പെട്രോൾ, ഡീസൽ വിൽപ്പനശാലകൾ  വിപുലീകരിക്കുന്നതിന് വായ്പ അനുവദിക്കുന്നതിന് സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖല പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും വാർഷിക വരുമാനം ആറ് ലക്ഷത്തിൽ കവിയാത്ത 60 വയസ് കവിയാത്തവരായിരിക്കണം. വായ്പയ്ക്ക് ആവശ്യമായ വസ്തു ജാമ്യം ഹാജരാക്കണം.  മുമ്പ് അപേക്ഷിച്ച് വായ്പ ലഭിക്കാത്തവർക്കും അപേക്ഷിക്കാം.  വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബവാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസ യോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പെട്രോളിയം കമ്പനിയുടെ പേര് എന്നീ വിവരങ്ങൾ സഹിതം മാനേജിംഗ് ഡയറക്ടർ, സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ-20 എന്ന വിലാസത്തിൽ ഫെബ്രുവരി 7നകം ലഭിക്കണം. ഫോൺ 04936 202869
മണൽ ലേലം
 മാനന്തവാടി പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള മണൽ ഫെബ്രുവരി 21ന് ഉച്ചയ്ക്ക് 2.30ന് ലേലം ചെയ്യും.ഫോൺ.04935 240231.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *