May 1, 2024

ജീവരക്ഷാ സ്പർശം’ ആരംഭിച്ചു

0
Img 20220713 Wa00112.jpg
പുളിഞ്ഞാൽഃ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ചേർന്ന് ഡിവിഷനിൽ നടപ്പിലാക്കുന്ന ബേസിക് ലൈഫ് സപ്പോർട്ട് (ബി എൽ എസ് ) പരിശീലന പരിപാടി 'ജീവരക്ഷാ സ്പർശം' പദ്ധതി ആരംഭിച്ചു.
പ്രശസ്ത ന്യൂറോ സർജൻ ഡോ. ജയകുമാരൻ എസ് ഉദ്‌ഘാടനം ചെയ്തു.പി.ടി.എ അംഗം സി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു.
നിത്യാനന്ദ് എം പരിശീലനത്തിന് നേതൃത്വം നൽകി.എച്ച്‌.എം കെ.ഒ നിർമ്മല,രോഹിത് എം.കെ 
ബാസിൽ നസീം,മുഹമ്മദ് സുഹൈൽ,നിസാമുദീൻ.കെ,മുഹമ്മദ് അനസ്,അശ്വിൻ.കെ ,അയൂബ്.കെ തുടങ്ങിയവർ സംസാരിച്ചു.
ഒരു അപകടമോ മറ്റ് ശാരീരിക പ്രയാസങ്ങളോ നടന്നാലുടൻ ആദ്യമായി സംഭവം കാണുന്നയാൾ 
ചെയ്യേണ്ടിവരുന്ന പ്രാഥമിക കർത്തവ്യങ്ങളെ ശാസ്ത്രീയമായി സമീപിക്കാൻ പൊതുജനങ്ങളെ പ്രപ്തമാക്കുന്ന പരിശീലന പരിപാടിയാണിത്.
കൂടെ നടക്കുന്ന ഒരാൾ, അല്ലെങ്കിൽ നമ്മൾ കണ്ടു കൊണ്ടു നിൽക്കുന്ന ഒരാൾ പെട്ടന്ന് കുഴഞ്ഞു വീഴുന്നതു ആലോചിച്ചു നോക്കൂ. അല്ലെങ്കിൽ ഒരാളുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങി എന്തായിരിക്കും നമ്മുടെ പ്രതികരണം. സുഹൃത്തുക്കളോ ബന്ധുക്കളോ ആണെങ്കിൽ നമ്മൾ കരഞ്ഞു ബഹളം വെക്കും. അപരിചിതൻ ആണെങ്കിൽ ഓടിച്ചെന്നു വെറുതേ നോക്കി നിൽക്കും. എന്നാൽ സമയോചിതമായ ഇടപെടലുകൾ കൊണ്ടു രക്ഷിക്കാവുന്ന ഒരു ജീവൻ ആയിരിക്കും നമ്മുടെ മുന്നിൽ നിസഹായനായി കിടക്കുന്നത്.
ഇത്തരം ഘട്ടങ്ങളിൽ സന്ദർഭോചിതമായി ഇടപെട്ട് മറ്റുള്ളവരുടെ ജീവന് കാവലാളാവാൻ ആളുകളെ സജ്ജരാക്കുന്ന പരിശീലന പദ്ധതിയാണ് 'ജീവരക്ഷാ സ്പർശം'.
വെള്ളമുണ്ട ഡിവിഷൻ പരിധിയിൽ വിവിധ ഘട്ടങ്ങളിലായി ആളുകളെ വ്യത്യസ്ത ഗ്രൂപ്പുകളായി തിരിച്ച് എല്ലാ മേഖലയിലുള്ളവർക്കും പരിശീലനം നൽകുന്ന തുടർ പരിപാടികളാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ഡിവിഷൻ മെമ്പറുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *