May 2, 2024

വയനാട്ടിൽ സ്പോർട്സ് സിറ്റി ഒരുക്കാൻ എമറാൾഡ് ഗ്രൂപ്പ്: 2022-ഓടെ യാഥാർത്ഥ്യമാകും.

0
Img 20180208 122859
കൽപ്പറ്റ: ഇന്ത്യയിലെ രണ്ടാമത്തെ സ്പോർട്സ് സിറ്റി വയനാട്ടിൽ നിർമ്മിക്കും. ടൂറിസം മേഖലയിലെ പ്രധാന സംരംഭങ്ങളിലൊന്നായ എമറാൾഡ് ഗ്രൂപ്പ് ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. മൂന്ന്  മാസത്തിനുള്ളിൽ  വിശദമായ പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് എമറാൾഡ് ഗ്രൂപ്പ് ചെയർമാൻ പി.വി ഫൈസൽ കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട്  പറഞ്ഞു. 

        കേരള- കർണാടക അതിർത്തിയായ മുത്തങ്ങയിൽ എമറാൾഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാല്പത് ഏക്കർ സ്ഥലത്ത് സ്പോർട്സ് സിറ്റിയും മേപ്പാടി  കള്ളാടിയിൽ സ്പോർട്സ് ഹോസ്റ്റലും മറ്റ് സൗകര്യങ്ങളുമാണ് ഉദ്ദേശിക്കുന്നത്.    അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള കി സ്ഥലങ്ങൾ , മൈതാനങ്ങൾ, സ്റ്റേഡിയം എന്നിവയും സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുന്നതായിരിക്കും സ്പോർട്സ് സിറ്റി. 2022 ആകുമ്പോഴേക്കും പൂർണ്ണമായും പ്രവർത്തനസജ്ജമാകും. ചെസ്സ്, ബാഡ്മിന്റൺ, എന്നിവക്കുള്ള സൗകര്യവും  വില്ലകളും ഫ്ലാറ്റുകളും അടങ്ങിയ മേപ്പാടിയിലെ സംരംഭം കേരള ബ്ലാസ്റ്റേഴ്സിന്റെ  ഹോം ഗ്രൗണ്ട് ആക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇദ്ദേഹം പറഞ്ഞു. 
         കായിക ഇനങ്ങൾക്കും താരങ്ങൾക്കും വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന വയനാട് സ്പോർട്സ്സിറ്റി കേരളത്തിൽ ഈ മേഖലയിൽ  ഏറ്റവും വലിയ സംരംഭമായിരിക്കും. പ്രാദേശികമായി പുതിയ താരങ്ങളെ വാർത്തെടുക്കുന്നതിനും നിലവിലുള്ള താരങ്ങളെ പരിശീപ്പിക്കുന്നതിനും ഇതു പയോഗപെടുത്താൻ കഴിയും. മേപ്പാടിയിലെ ഹോസ്റ്റൽ കായിക രംഗത്തുള്ളവർക്ക് മാത്രമല്ല വിദേശ വിനോദസഞ്ചാരികൾക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് നിർമിക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *