April 26, 2024

വീടിന് ഭിഷണിയായ മരം മുറിച്ച് മാറ്റൻ നടപടിയില്ല. കുടുംബം വീട്ടിൽ കഴിയുന്നത് ജീവൻ പണയം വെച്ച്

0
മാനന്തവാടി: വീടിന് ഭിഷണിയായ മരം മുറിച്ച് മാറ്റൻ  അധികൃതർ നടപടി സ്വീകരിക്കത്തതിനാൽ ഭീതിയോടെ കഴിയുകയാണ്ഒരുകുടുംബം.
വർഷങ്ങളായി നിവേദനവുമായി ഒരു കുടുംബം സർക്കാർ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും നടപടി ഒന്നുമുണ്ടാവാത്തതിനാൽ ഏറെ ദുരതത്തിൽ
മാനന്തവാടി തലശ്ശേരി റോഡിൽ വരായൽ 41 മൈലിന് സമിപം താമസിക്കുന്നനിരപ്പേൽ തോമസിന്റെ വീടിന് ഭിഷണിയായി നിൽക്കുന്ന മരം
 എതു സമയത്തും നിലംപതിക്കവുന്ന സ്ഥിതിയിലാണുള്ളത്
മരത്തിന്റെ വലിയ ചില്ലകൾ എതു സമയത്തും വിഴുന്ന രീതി യിൽ
ഉണങ്ങി ഒടിഞ്ഞ് കിടക്കുന്നുണ്ട്.പല സമയത്തും മരത്തിന്റെ ചില്ലകൾ വിണ് വീടിനും തോമസിന്റെ ഭാര്യയക്കും പരിക്ക് പറ്റിയിട്ടുണ്ട്
എഴുപത് വയസ്സുള്ള തോമസും ഭാര്യയും മകന്റെ ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടിൽ കഴിയുന്നത് ഉണങ്ങി നിൽക്കുന്ന മരത്തിന്റെ ചില്ലകൾ ഏത് സമയത്തും പൊട്ടിവീഴാൻ സാദ്ധ്യത ഉള്ളതിനാൽ കുട്ടികളെ മുറ്റത്ത് കളിക്കാൻ വിടാറില്ല
രാത്രിയിൽ വീട്ടുകാർ ഉറങ്ങുന്നതും ജീവൻ പണയം വെച്ചാണ് 
രാത്രി സമയങ്ങളിൽ
പുറത്ത് നിന്നും എന്ത് ശബ്ദം കേട്ടാലും ഉടനടി വൃദ്ധരായ ദമ്പതിമാർ
കുട്ടികളെയും കൂട്ടി വീടിന് പുറത്തിറങ്ങുകയാണ് ചെയ്യുന്നത് പല രാത്രികളും വീട്ടുകാർക്ക് മരം കടപുഴകി വീഴുമെന്ന ഭയത്താൽഉറക്കമില്ലാത്ത രാത്രികളായി മാറുകയാണ്
 നൂറ് കണക്കിന് വാഹനങ്ങളും കൽനാടയാത്രക്കാരും കടന്നു പോകുന്ന റോഡ് കുടിയാണിത്.മരം ഒടിഞ്ഞ് വീണൽ വൻ ദുരന്തമായിരിക്കും ഉണ്ടവുക. നിരവധിതവണ അധികാരികൾക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടയില്ലന്നും മരംമുറിച്ച് മാറ്റൻ നടപടി സ്വികരിക്കണമെന്നണ് തോമസ് ആവശ്യപ്പെടുന്നത്.
മരംമുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് 2015 ജൂലൈ ഒന്നിന്  മാനന്തവാടി പി ഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർക്ക് പടു മരം മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് തോമസ് പരാതി നൽകി നടപടി ഉണ്ടാവാത്തതിനാൽ പിഡബ്ല്യുഡിയിലെ ഉന്നത ഉദ്യോഗസ്ഥർക്കും പരാതാ നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല അധികൃതരുടെ അനാസ്ഥകാരണം ഒരു കുടുംബത്തിന് ഭയമില്ലാതെ വീട്ടിൽ കിടന്നുറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *