April 26, 2024

ബൈക്കപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്ക് ആംബുലന്‍സ് നല്‍കാത്ത സ്വകാര്യ ആസ്പത്രിക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍.

0
കല്‍പ്പറ്റ: ബൈക്കപകടത്തില്‍ പരിക്കേറ്റ് ആസ്പത്രിയിലെത്തിയ വിദ്യാര്‍ത്ഥിക്ക് യഥാ സമയം സൗകര്യമുള്ള ആംബുലന്‍സ് നല്‍കാത്ത കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിക്കെതിരെ പരാതിയുമായി ലക്കിടി ഓറിയന്റല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍. കല്‍പ്പറ്റ ലിയോ ആസ്പത്രിക്കെതിരെ മനുഷ്യാവകാശ കമ്മീഷനും, എം.എല്‍.എ, ജില്ലാ കലക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് വിദ്യാര്‍ത്ഥികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16ാം തിയ്യതി ജുമാനിസ്‌കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുന്നതിനിടെ പൂക്കോട് വളവില്‍ വെച്ച് ലോറിയുമായിടിച്ചുണ്ടായ അപകടത്തില്‍ കോളജിലെ ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് സഫ്‌വാന്‍, മുഹമ്മദ് നൂറുദ്ദീന്‍ എന്നിവര്‍ക്ക് പരിക്കേറ്റത്. മുഹമ്മദ് സഫ്‌വാന്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആസ്പത്രിയിലെത്തിക്കവേ മരണപ്പെട്ടു.  മുഹമ്മദ് നൂറുദ്ദീനെ ലിയോ ആസ്പത്രിയിലെത്തിച്ച് അവിടെ നിന്നും എം.ആര്‍.ഐ സ്‌കാന്‍ എടുത്തശേഷം ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് എത്തിക്കണമെന്ന്  ഡോക്ടര്‍ നിര്‍ദേശിക്കുകയുണ്ടായി. എന്നാല്‍ യഥാസമയം വേണ്ടത്ര സൗകര്യമുള്ള ആംബുലന്‍സ് ലഭിക്കാത്തത് വിദ്യാര്‍ത്ഥിയുടെ  ആരോഗ്യനില വഷളാക്കി. ലിയോ ആസ്പത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള  മൊബൈല്‍ ആംബുലന്‍സ് ഉണ്ടായിട്ടും ആര്‍.ടി.ഒക്കെതിരെ കുറ്റം ചുമത്തി ആംബുലന്‍സ് വിട്ടു നല്‍കിയിട്ടില്ല. ആര്‍.ടി.ഒ ഫിറ്റനസ് നല്‍കിയിട്ടില്ലെന്നാണ് ആസ്പത്രി അധികൃതര്‍ നല്‍കിയിട്ടില്ല. ഫിറ്റ്‌നസ് ഇല്ലാത്തതിന്റെ പേരില്‍ പിഴ നല്‍കാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടും ആസ്പത്രി അധികൃതര്‍ തയ്യാറായില്ലെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. തുടര്‍ന്ന് ഒന്നര മണിക്കൂര്‍ വൈകിയാണ് സാധാരണ ആംബുലന്‍സ് പോലും അനുവദിച്ചു നല്‍കിയത്. ഒക്‌സിജന്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ താല്‍ക്കാലികമായി ഒക്‌സിജന്‍ സിലിണ്ടര്‍ വെച്ചാണ് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്. സ്റ്റിക്കര്‍ ഒട്ടിച്ചതിനാല്‍ 21,000 രൂപ പിഴ അടക്കേണ്ടി വരുമെന്ന കാരണത്താലാണ് അത്യാധുനിക സൗകര്യമുള്ള മൊബൈല്‍ ആംബുലന്‍സ് അനുവദിക്കാതിരുന്നത്. സംഭവത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് ഫിറ്റ്‌നസ് പുതുക്കാന്‍ ആസ്പത്രി അധികൃതരെ സമീപിച്ചത്. അതേ സമയം വിംസ് ആസ്പത്രിയിലെ ആംബുലന്‍സിനായി സമീപിച്ചപ്പോള്‍ സര്‍വ്വീസിന് നല്‍കിയിരിക്കുകയാണെന്ന് മറുപടിയാണ് നല്‍കിയത്. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് അന്വേഷച്ചതില്‍ നിന്നും ഇത്തരത്തില്‍ സര്‍വ്വീസ് നടന്നില്ലെന്നാണ് അറിഞ്ഞതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും തികഞ്ഞ അവഗണനയാണുണ്ടായത്. പരാതിയുമായെത്തിയപ്പോള്‍ ഇതെല്ലാം പേപ്പര്‍ സംവിധാനം മാത്രമായി മാത്രമേ നിലനില്‍ക്കുകയുള്ളുവെന്ന മറുപടിയാണ് പൊലീസ് നല്‍കിയതെന്നും, വിദ്യാര്‍ത്ഥികളുടെ അമിത വേഗതയും, എതിര്‍ഭാഗത്തെ വാഹനത്തെ മറികടക്കാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് ലഘൂകരിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അതുല്‍ബാബു, പി.കെ ജവാദ്, നിക്‌സിയ ഹസ്സന്‍, വിഷ്ണു ചന്ദ്രന്‍, അമല്‍കൃഷ്ണ എന്നിവര്‍ പങ്കെടുത്തു. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *