May 2, 2024

പരമ്പരാഗത നെല്ലിനങ്ങളുടെ ഉത്പാദനക്കുറവ്: പരീക്ഷണ കൃഷിയുമായി സ്വാമിനാഥന്‍ ഫൗണ്ടേഷന്‍

0
Img 20200908 Wa0169.jpg
കൽപ്പറ്റ:
-ഉത്പാദനക്കുറവുമൂലം തനതു നെല്ലിനങ്ങളുടെ കൃഷിയില്‍നിന്നു പരമ്പരാഗത കര്‍ഷകര്‍ അലകുന്നതിനു പരിഹാരം കാണാന്‍ പങ്കാളിത്താധിഷ്ഠിത പരീക്ഷണ കൃഷിയുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തൂര്‍വയല്‍ നിലയം. പാരമ്പര്യ നെല്ലിനങ്ങളുടെ ഉത്പാദന വര്‍ധനവ് ഉറപ്പുവരുത്തുന്ന കൃഷിമുറ വികസിപ്പിക്കുകയാണ് പരീക്ഷണ ലക്ഷ്യം. ഒരു വര്‍ഷം മുമ്പു തുടങ്ങിയ പരീക്ഷണകൃഷിയുടെ രണ്ടാം ഘട്ടം കണിയാമ്പറ്റ പഞ്ചായത്തിലെ കല്ലന്‍ചിറയില്‍ കെ.എന്‍.അനില്‍ കുമാറിന്റെ ഉടമസ്ഥതയിലുള്ളതില്‍ 60 സെന്റില്‍ പുരോഗതിയിലാണെന്നു ഗവേഷണനിലയത്തിലെ അഗ്രികള്‍ച്ചറല്‍ സയന്റിസ്റ്റ് ഡോ.ഷെല്ലി മേരി കോശി,ഡവലപ്‌മെന്റ് അസോസിയേറ്റ് പി.വിപിന്‍ദാസ് എന്നിവര്‍ പറഞ്ഞു. 
തൊണ്ടി,അടുക്കന്‍,വെളിയന്‍,ചോമാല,ചെന്താടി,ജീരകശാല,ഗന്ധകശാല,മുള്ളന്‍കയ്മ,കല്ലടിയാരന്‍ എന്നീ നെല്ലിനങ്ങളാണ് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത്. 
വരള്‍ച്ചയെയും രോഗ-കീട ബാധയെയും പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ് വയനാടിന്റെ തനതു നെല്ലിനങ്ങളില്‍ പലതും.എന്നാല്‍  ഉത്പാദനക്ഷമതയില്‍ മറ്റു നെല്ലിനങ്ങളെ അപേക്ഷിച്ചു വളരെ പിന്നിലാണ് പരമ്പരാഗത ഇനങ്ങള്‍. 
പാരമ്പര്യ നെല്‍ക്കൃഷിക്കാരുടെ അറിവും കാര്‍ഷിക ശാസ്ത്ര വിജ്ഞാനവും സംയോജിപ്പിച്ചാണ് പരീക്ഷണം. ഇതിനായി തെരഞ്ഞെടുത്ത പാടത്തു ഒറ്റഞാര്‍ കൃഷിയാണ് നടത്തുന്നത്. 10-12 ദിവസം പ്രായമുള്ള ഞാര്‍ 25-30 സെന്റീ മീറ്റര്‍ അകലം പാലിച്ചാണ് നടുന്നത്.ചാണകം,വെര്‍മി കംപോസ്റ്റ്,അസോസ്‌പൈറില്ലം,ഫോസ്‌ഫോസോലുസിലൈസിംഗ് ബാക്്ടീരിയ,കടലപ്പിണ്ണാക്ക് എന്നിവ ഉപയോഗിച്ചുള്ള വളസംയുക്തങ്ങളാണ്  റാന്‍ഡമൈസ്ഡ് ബ്ലോക്ക് ഡിസൈന്‍ രീതിയിലുള്ള കൃഷിക്കു ഉപയോഗിക്കുന്നത്.മൂന്നു വര്‍ഷം നീളുന്ന പരീക്ഷണം  അവസാനിക്കുമ്പോള്‍ ഓരോ നെല്ലിനത്തിനും യോജിച്ച കൃഷിരീതി വികസിപ്പിച്ച് പരമ്പരാഗത കര്‍ഷകരിലേക്കു വ്യാപിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നു ഡോ.ഷെല്ലി മേരിയും വിപിന്‍ദാസും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *