May 7, 2024

ബഫർ സോണിനെതിരെ യാക്കോബായ സഭയുടെ പ്രതിഷേധ യോഗം 27 ന്

0
കൽപ്പറ്റ: കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ബഫർ സോൺ സംബന്ധിച്ച  നടത്തിയപ്രഖ്യാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ സഭ ഭവനങ്ങളിലും ദേവാലയങ്ങളിലും പ്രതിഷേധ സംഗമങ്ങൾ നടത്തും. പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട്  ഇപ്പോൾ നടത്തിയിട്ടുള്ള ബഫർ സോൺ പ്രഖ്യാപനം പിൻവലിക്കണമെന്നും ഇല്ലെങ്കിൽ ശക്തമായ സമര പരിപാടി സഭയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുവാനുമാണ് തീരുമാനം. ആദ്യ ഘട്ടത്തിൽ ഭദ്രാസനത്തിന്കീഴിലെ ഇടവകകളിൽ 27 ന് പ്രതിഷേധ സംഗമങ്ങൾ നടത്തും.   ഭദ്രാസനത്തിന് കീഴിലുള്ള ഇടവക മാനേജിംഗ് കമ്മിറ്റി, സണ്ടേസ്കൂൾ, യൂത്ത് അസോസിയേഷൻ എന്നീ സംഘടനകൾ നേതൃത്വം നൽകുo.  പോസ്റ്റർ പ്രചരണം, ഈമെയിൽ സന്ദേശമയയ്ക്കൽ, ലഘുലേഖ വിതരണം എന്നിവയും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. ഇത് സംബന്ധിച്ച് ഭദ്രാസന മെത്രാപോലീത്ത സഖറിയാസ് മോർ പോളികാർപ്പോസ് ഇടവക തലത്തിലേക്ക് സർക്കുലർ അയച്ചു.  ആശങ്കയിലാവുന്ന ജനങ്ങൾക്കൊപ്പം സഭ നിലകൊള്ളുമെന്നും സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മേഖലാതലത്തിൽ വിവിധ സമിതികൾ രൂപീകരിക്കുമെന്നും ബിഷപ്പ് പറഞ്ഞു. സമരങ്ങൾക്ക് നേതൃത്വം നൽകാൻ
 ഭദ്രാസന സെക്രട്ടറി ഫാ.ഡോ. മത്തായി അതി രംപുഴയിൽ  ചെയർമാനായും, ഫാ.ഡോ.ജേക്കബ് മിഖായേൽ പുല്യാട്ടേൽ, ഫാ.ജോർജ് കവുംങ്ങുംപള്ളി, ഫാ.ബാബു നീറ്റുംങ്കര, ഫാ.പി.സി. പൗലോസ്, ഫാ.ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ അംഗങ്ങളായും കോഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ബഫർ സോണിനെതിരെ എല്ലാ ജനവിഭാഗങ്ങളും ഒന്നിച്ച് സമരത്തിനിറങ്ങണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *