May 3, 2024

ദുരന്ത നിവാരണം : ആശുപത്രികളിലും വിദ്യാലയങ്ങളിലും പദ്ധതി വിപുലീകരിക്കുന്നു

0


  ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും വിദ്യാലയങ്ങളിലും ദുരന്ത നിവാരണ പ്ലാന്‍ നടപ്പാക്കും. ദുരന്ത നിവാരണ പ്ലാന്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. നേരത്തേ ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളുടെയും ദുരന്തനിവാരണ പ്ലാനുകള്‍ക്ക് ഡി.ഡി.എം.എ  അംഗീകാരം നല്‍കിയിരുന്നു. ആസ്പത്രികളിലും വിദ്യാലയങ്ങളിലും പ്ലാന്‍ നടപ്പാക്കുന്നതോടെ ജില്ലയെ കൂടുതല്‍ സുരക്ഷിതമാക്കാനും പ്രകൃതി ദുരന്തങ്ങള്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിന് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രാവീണ്യം ലഭിക്കുന്നതിനും  സഹായകരമാകുമെന്നാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കരുതുന്നത്. 
  പ്ലാന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി വിദ്യാലയങ്ങളിലും ആസ്പത്രികളിലും പ്രത്യേകം ദുരന്ത നിവാരണ സമിതി രൂപീകരിക്കും.  വിദ്യാലയങ്ങളില്‍ പി.ടിഎ, അധ്യാപകര്‍, ജന പ്രതിനിധികള്‍, റാപ്പിട്ട് റെസ്പോണ്‍സ് ടീം അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയുമാണ് ഉണ്ടാകുക. ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള സമിതിയാണ് രൂപീകരിക്കുക. ഇവരുടെ നേതൃത്വത്തില്‍ സ്‌കൂളുകളിലെയും ആസ്പത്രികളിലെയും നിലവിലുള്ള സാഹചര്യങ്ങളും സുരക്ഷാ പരിശോധനയും നടത്തും.  സ്ഥാപനങ്ങളില്‍ ഒരു അധ്യാപകനെ/ആരോഗ്യപ്രവര്‍ത്തകനെ നോഡല്‍ ഓഫീസറായും നിയമിക്കും. ഇവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനവും നല്‍കും. ആദ്യഘട്ട പരിശീലനം വയനാട് ഡിസ്ട്രിക് അഡ്മിനിസ്ട്രേഷന്‍ എന്ന യുടൂബ് ചാനലില്‍ സെപ്റ്റംബര്‍ 25 നു രാവിലെ 9 മുതല്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ സ്‌കൂള്‍ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കുന്നത് സംബന്ധിച്ച് അദ്ധ്യാപകര്‍ക്കുളള പരിശീലനമാണ് നല്‍കുക. ഇതോടൊപ്പം    ട്രൈബല്‍ മേഖലകളില്‍ ആശാവര്‍ക്കര്‍മാരുടെ നേതൃത്വത്തില്‍ കോളനികളിലെ യുവതി യുവാക്കളായ 3300 പേര്‍ക്കും ദുരന്ത നിവാരണ രംഗത്ത് പരിശീലനം നല്‍കും. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *