വയനാട്ടുകാരന്‍ പകര്‍ത്തിയ ചിത്രം ശ്രീലങ്കയിലേതെന്ന രീതിയില്‍ പ്രചരിക്കുന്നു

കല്‍പ്പറ്റ: വയനാട്ടുകാരന്‍ പകര്‍ത്തിയ ചിത്രം ശ്രീലങ്കയിലേതെന്ന രീതിയില്‍ പ്രചരിക്കുന്നു. കൊവിഡിനെ പ്രതിരോധിക്കാനുള്ള വിശ്രമമില്ലാത്ത ജീവിതത്തിനിടയില്‍ ക്ഷീണിതരായിട്ടും ജോലിയില്‍ മുഴുകിയ ആരോഗ്യ പ്രവര്‍ത്തകരും കൊവിഡ് മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ ഹസ്തദാനം ചെയ്യുന്ന യുവാക്കളുമുള്‍പ്പെടുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയുണ്ടായി. ആരോഗ്യ പ്രവര്‍ത്തകരുടെ സഹനം കാണാതെ പോകരുത് എന്ന സന്ദേശത്തോടെ ശ്രീലങ്കയിലോതെന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. ചിത്രത്തിന് ശ്രീലങ്കയില്‍ വലിയ പ്രചാരമാണ് ലഭിച്ചത്. എന്നാല്‍ ചിത്രം ശ്രീലങ്കയിലേതല്ലെന്ന് മാത്രമല്ല ചിത്രത്തിന്റെ യഥാര്‍ഥ അവകാശി വയനാട്ടുകാരനാണ്. കുപ്പാടി സ്വദേശിയായ ബിനോ ബാബു ഒരു ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രമാണ് ശ്രീലങ്കയിലേതെന്ന രീതിയില്‍ വ്യാജ പ്രചരണം നടത്തുന്നത്.
ഓഗസ്റ്റ് 13ന് സുല്‍ത്താന്‍ ബത്തേരി ടൗണില്‍ വെച്ചാണ് ബിനോയും സുഹൃത്തുക്കളും ഈ ഫോട്ടോ ഷൂട്ട് നടത്തിയത്. ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചിത്രം ചില ഇന്‍സ്റ്റഗ്രാം പേജുകള്‍ വഴിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൊവിഡ് പ്രതിസന്ധിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന വിലമതിക്കാനാകാത്ത പ്രയത്‌നവും അത് മനസിലാക്കാത്ത ഹൃദയ ശൂന്യരുടെ മനോഭാവവും വ്യക്തമാക്കുന്നതാണ് ബിനോയുടെ ഫോട്ടോ. ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്താണ് ശ്രീലങ്കയില്‍ പ്രചരിക്കുന്നതെന്നും ബിനോ പറയുന്നു.



Leave a Reply