May 9, 2024

തവിഞ്ഞാൽ കൃഷി ഭവന് മുമ്പിൽ വയനാട് സംരക്ഷണ സമിതി നിൽപ്പു സമരം നടത്തി.

0
Img 20201111 Wa0145.jpg
തവിഞ്ഞാൽ: വയനാട്ടിലെ നേന്ത്രക്കായ്ക്കും മറ്റു ജില്ലകളിലേതുപോലെ തറവില പുനർനിർണ്ണയിക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജീവനും സ്വത്തിനും നാശനഷ്ടം വരുത്തുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വയനാട് സംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ വയനാട്ടിലെ 26 കൃഷിഭവനുകൾക്ക് മുന്നിലും ഇന്നു നടത്തുന്ന ധർണ്ണ നിൽപ്പു സമരത്തിന്റെ ഭാഗമായി തവിഞ്ഞാൽ കൃഷി ഭവന്റെ മുമ്പിൽ സമരം നടത്തി. ഫാ. തോമസ് കല്ലൂർ അദ്ധ്യക്ഷത വഹിച്ച നിൽപ്പു സമരം വയനാട് സംരക്ഷണ സമിതി വർക്കിംഗ് ചെയർമാൻ ഫാ. ആന്റോ മമ്പള്ളി ഉത്ഘാടനം ചെയ്തു. ഷാജി പായിക്കാട്ട്, സ്വപ്ന ആന്റണി, ജോൺ മാസ്റ്റർ, തമ്പി പള്ളിക്കുന്നേൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *