കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംഭവം; ബാവലി ചെക്ക് പോസ്റ്റില്‍ കനത്ത പ്രതിഷേധം


Ad

ബാവലി: ബാവലിയില്‍ ചെക്ക് പോസ്റ്റ് വഴി കര്‍ണാടകത്തിലേക്ക് പോകുന്ന കേരളയാത്രക്കാര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ രാവിലെ മുതല്‍ ബാവലി ചെക്ക് പോസ്റ്റില്‍ കനത്ത പ്രതിഷേധമുയര്‍ന്നു. സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം രാവിലെ 8 മണി മുതല്‍ കടത്തിവിടുമെന്ന് കര്‍ണ്ണാടക പറഞ്ഞു വെങ്കിലും വാഹനങ്ങള്‍ തടഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കി. ഇതോടെകര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വന്ന നിരവധി വാഹനങ്ങളും, തിരിച്ച് കര്‍ണ്ണാടകയിലേക്ക് പോകുന്ന കര്‍ണ്ണാടക വാഹനങ്ങളും തടയുന്ന നിലയിലേക്ക് പ്രതിഷേധം ഉയര്‍ന്നതോടെ കര്‍ണ്ണാടക അയയുകയും വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി താല്‍ക്കാലികമായി നല്‍കുകയുമായിരുന്നു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *