സഹായഹസ്തവുമായി കമലീസ് സഭയുമായി കൈകോർത്ത് കെസിവൈഎം മാനന്തവാടി രൂപത


Ad

മാനന്തവാടി ;കോവിഡാനന്തരം ജോലി നഷ്ടപ്പെട്ടും ദൈനംദിന ചിലവുകളിൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതസാഹചര്യം മനസിലാക്കി കൈത്താങ്ങായി കെസിവൈഎം മാനന്തവാടി രൂപത.
കമലീസ് സഭയുമായി സഹകരിച്ച വിവിധ മേഖലകളിലായി യുവജനങ്ങളുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്യുകയാണ്.
ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കെസിവൈഎം ദ്വാരക മേഖലയുടെ ആതിഥേയത്വത്തിൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ വെച്ച് ഫെബ്രുവരി 20 ന് 11മണിക്ക് നടന്നു. കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ, ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ജനറൽ സെക്രട്ടറി ജിയോ മച്ചുക്കുഴി, ആനിമേറ്റർ സി സാലി സിഎംസി,ദ്വാരക ഫൊറോന വികാരി ഫാ. ഷാജി മുളകുടിയാങ്കൽ, കെസിവൈഎം ദ്വാരക മേഖല ഡയറക്ടർ ഫാ. ബിജോ കറുകപ്പിള്ളി, പ്രസിഡന്റ്‌ ബിബിൻ പില്ലാപ്പിള്ളി, സെക്രട്ടറി ഷിനു വടകര, ഫാ. ജസ്റ്റിൻ മുത്താണികാട്ട്, ഫാ. അഖിൽ കുന്നത്ത് എന്നിവർ പങ്കെടുത്തു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *