April 26, 2024

അടുത്ത വർഷം ഡിജിറ്റൽ ലൈബ്രററി സംവിധാനമൊരുക്കുമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ പ്രഖ്യാപനം

0
Img 20220123 094328.jpg
മാനന്തവാടി: രണ്ടായിരത്തി ഇരുപത്തിരണ്ട് – ഇരുപത്തിമൂന്ന് [2022-23] വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനു വേണ്ടി ഗ്രാമ സഭയ്ക്ക് സമാനമായ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഭാ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. 
തിവഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൽസി ജോയ്,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ജുനൈദ് കൈപ്പാണി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡണ്ട് എ.കെ.ശങ്കരൻ മാസ്റ്റർ, തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വത്സലകുമാരി,എടവക യാമപഞ്ചായത്ത് വൈ.പ്രിസിഡൻറ് ജംഷീറ ശിഹാബ്,വികസന സ്റ്റാൻഡിങ്ങ്
കമ്മിറ്റി ചെയർമാൻ കെ.വി.വിജോൾ,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റിചെയർപേഴ്സൺ പി.കല്യാണി,ക്ഷേമകാര്യസ്റ്റൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ജോയ്സി ഷാജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി. ചന്ദ്രൻ , പി.കെ. അമീൻ തുടങ്ങിയവർ പ്രസംഗിച്ചു
 ആസുത്രണ സമിതി വൈസ് ചെയർമാൻ വി.പി.ബാലചന്ദ്രൻ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ.ജയഭാരതി സ്വാഗതവും സെക്രട്ടറി എം.കെ. ജയൻ നന്ദി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് ഭരണസമിതിയംഗങ്ങളും ഗ്രാമപഞ്ചായത്ത് സ്റ്റിയറിങ്ങ് കമ്മിറ്റി അംഗങ്ങളും ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിലും ഗ്രാമ പഞ്ചായത്ത് ഭരണസമിതിയംഗങ്ങളൂം നിർവഹണ ഉദ്യോഗസ്ഥരും ഓൺലൈനുമായിട്ടാണ് യോഗത്തിൽ പങ്കെടുത്തത്.
ബ്ലോക്ക് പഞ്ചായത്തിന് 2022-23 വർഷത്തേക്ക് സംസ്ഥാന പദ്ധതി വിഹിതം കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതം ഇനത്തിൽ പതിനൊന്ന് കോടി രൂപയാണ് ലഭിക്കുന്നത് ' ഇത്രയും തുകയ്ക്കുള്ള പദ്ധതി നിർദ്ദേശങ്ങൾ കഴിഞ്ഞ ദിവസം ചേർന്ന വർക്കിംഗ് ഗ്രൂപ്പിൽ രൂപം നൽകി. അവയാണ് ഗ്രാമ സഭയ്ക്ക് സമാനമായ യോഗത്തിൽ അവതരിപ്പിച്ചത്. 
വർക്കിംഗ് ഗ്രൂപ്പ് രൂപം കൊടുത്ത പദ്ധതികൾ യോഗം അംഗീകരിച്ചു. അടുത്ത ഘട്ടമായി വികസന സെമിനാർ നടത്തും തുടർന്ന് ഡി പി സിക്ക് സമർപ്പിക്കും. 
കഴിഞ്ഞ സാമ്പത്തിക വർഷം രൂപം നൽകിയ ആരോഗ്യമേഖലയിലെ കനിവ് .[ സഞ്ചരിക്കുന്ന ആശുപത്രി ]. മൊബൈൽ വെറ്ററിനറി ക്ലിനിക്ക്, സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റ് എന്നിവ അടുത്ത വർഷത്തിലും തുടരണമെന്ന് ഗ്രാമ സഭയ്ക്ക് സമാനമായ യോഗം നിർദ്ദേശിച്ചു. കോ വിഡ് അതിജീവനത്തിന്റെ ഭാഗമായി ആരോഗ്യ സ്ഥാപനങ്ങളടെ ശാക്തീകരഞത്തിന് മുന്തിയ പരിഗണന നൽകണമെന്ന് യോഗം ശുപാർശ ചെയ്തു. പട്ടികജാതി/പട്ടികവർഗ മേഖലയിൽ ഭവന നിർമാണം, കുടിവെള്ളം, പഠന സഹായം തുടങ്ങിയവയും, ശുചിത്വ ഗ്രാമം ലക്ഷ്യമാക്കി ചെറിയ പട്ടണങ്ങളിൽ പൊതു ശൗചാലയങ്ങൾ, വനിതാ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രോജക്ടുകൾ എന്നിവയും ചർച്ചയുടെ ഭാഗമായി അംഗങ്ങൾ നിർദ്ദേശിച്ചു. 
സാംസ്കാരിക മേഖലയുടെ വികസനം ലക്ഷ്യമിട്ട് ഈ വർഷം ഒരു നൂതന പ്രോജക്ട ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്നതാണ്. വി ജ്ഞാനസമൂഹം വളർത്തിയെടുക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിക്ക് ശക്തമായ അടിത്തറ ഒരുക്കാൻ വായനശാലകളെ സമ്പൂർണ ഡിജിറ്റലൈസ് പ്രവർത്തനം പദ്ധതി കാലയളവിൽ തുടക്കം കുറിക്കും ലൈബ്രററി കൗൺസിലിന്റെ സഹായത്തോടെ ഒരു വർഷം പഞ്ചായത്തിലെ മുഴുവൻ ലൈബ്രറികളെയും വിവര സാങ്കേതിക വിദ്യയിലൂടെ ബന്ധിപ്പിക്കും.
ഓരോ വായനശാലയ്ക്കും അവരുടെ വിവരങ്ങൾ e-ലോകവുമായി പങ്കുവയ്ക്കാനുള്ള സൗകര്യം വെബ് പേജ്, യൂ ടൂ ബ് ചാനൽ തുടങ്ങിയ വ്യത്യസ്ത വഴികളിലൂടെ ഇത് നടപ്പിലാക്കുന്നതോടൊപ്പം എല്ലാ വായനശാലകളെയും കണക്ട് ചെയ്തു കൊണ്ട് ലോക്കൽ ന്യൂസ് സർക്കുലേറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടാക്കാൻ പറ്റും.
ഒരു വീട്ടിലെ ഒരാളെങ്കിലും ഏതെങ്കലും വായനശാലയിൽ അംഗത്വമെടുക്കുകയും അവരെ വികസന പ്രക്രിയയിൽ ഭാഗഭാഗക്കാൻ പറ്റുന്ന രീതിയിൽ ഈ സംവിധാനത്തെ മാറ്റിയെടുക്കുവാനും സാധിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *