May 3, 2024

ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന “ലാപ്പ്” ശില്പശാല അൻപതാമത് ആഴ്ചയിലേക്ക്

0
Img 20220401 083300.jpg
കൽപ്പറ്റ: 'സുരക്ഷിതരായിരിക്കാം, സുരക്ഷിതരായി പഠിക്കാം' എന്ന മുദ്രാവാക്യവുമായി ഇംഗ്ലീഷ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ സംസ്ഥാന തലത്തിൽ നടത്തുന്ന “ലാപ്പ്” (ലാംഗ്വേജ് എക്യുസിഷൻ പ്രോഗ്രാം) ശില്പശാല മുടങ്ങാതെ അൻപതാമത് ആഴ്ചയിലേക്ക്. അൻപതാമത് ശില്പശാല ഏപ്രിൽ മൂന്ന്  ഞായർ രാവിലെ ഒമ്പത്  മണിക്ക് സ്റ്റേറ്റ് കൗൺസിൽ ഫോർ എഡ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ് സി ഇ ആർ ടി) ഡയറക്ടർ ഡോ. ആർ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്യും.കവിയും കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ആര്യ ഗോപി ശില്പശാല നയിക്കും.

ഞായറാഴ്ച തോറും രാവിലെ ഒമ്പത്  മുതൽ 11 മണി വരെയാണ് ശില്പശാല നടന്നു വരുന്നത്.കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി അധ്യാപകരും വിദ്യാർത്ഥികളും അടങ്ങിയ നൂറോളം പേർ പങ്കെടുക്കുന്നു. ഗൂഗിൾ മീറ്റിൽ നടക്കുന്ന ശിൽപ്പശാലയിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തവർക്കായി യൂട്യൂബ് ലൈവ് സ്ട്രീമിങ്ങും ഒരുക്കുന്നുണ്ട്. ഭാഷയുടെ നാല് ഘടകങ്ങൾ ആയ കേൾക്കൽ, പറയൽ, സംസാരിക്കൽ, എഴുത്ത് എന്നിവയ്ക്കുപുറമേ കവിത, കഥ വ്യാകരണത്തിൻറെ വിവിധ ഘടകങ്ങൾ എന്നീ മേഖലകളിൽ ഊന്നിയ ശില്പശാലകൾ ആണ് പ്രധാനമായും നടന്നത്.പ്ലസ് ടു, എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കായി പരീക്ഷ കേന്ദ്രീകൃത ശില്പശാലകളും നടന്നു.ദേശീയ, സംസ്ഥാന തലങ്ങളിൽ പ്രശസ്തരായ ഇംഗ്ലീഷ് അധ്യാപകരാണ് ശില്പശാലകൾ നയിക്കാറ്.മന്ത്രിമാരായ റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, സർക്കാർ ചീഫ് വിപ്പ് ഡോ.എൻ ജയരാജ്, മുൻ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്, വിവിധ എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, സംസ്ഥാന, ജില്ലാതല വിദ്യാഭ്യാസ ഓഫീസർമാർ തുടങ്ങിയവർ ശില്പശാലകൾ ഉദ്ഘാടനം ചെയ്തു.ബംഗളൂർ റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിലെ പി കെ ജയരാജ്, പൂജ ഗിരി, സുമൻ ബണ്ടി ഡൽഹിയിൽ നിന്നുള്ള രചന ബാബേൽ, തെലങ്കാനയിൽ നിന്നുള്ള കല്യാണി രചകൊണ്ട, യു എ ഇ യിൽ നിന്ന് കെ പി ലിബീഷ് തുടങ്ങിയവർ വിവിധ ശില്പശാലകൾ നയിച്ചത് ശ്രദ്ധേയമായി. ശ്രീജിത്ത് വിയ്‌യൂർ മാജിക്കിലൂടെയും ജീവ് മാത്യു സംഗീതത്തിലൂടെയും ഇംഗ്ലീഷ് അധ്യാപനം നടത്തിയത് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായി.ഒരു ശിൽപശാലയുടെ ഉദ്ഘാടനത്തിന് സ്വീഡനിൽ നിന്നുള്ള ധന ഗിബ്സ് എത്തിച്ചേർന്നത് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായി. പരിപാടിയുടെ അവതരണം, സ്വാഗതം, പ്രാർത്ഥന, നന്ദി തുടങ്ങിയവ ഒക്കെ വിദ്യാർത്ഥികൾ തന്നെയാണ് കൈകാര്യം ചെയ്യാറ്. അധ്യാപക ദിനത്തിലും ശിശുദിനത്തിലും വിദ്യാർഥികളായ ദീപക് അരുൺ, ഹരിപ്രിയ ഹേമന്ദ്, ആൻ മേരി അഗസ്റ്റിൻ, ആബേൽ ബിജു എന്നിവർ ശില്പശാല നയിച്ചു.100 ശില്പശാലകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം എന്ന കോർഡിനേറ്റർ വടയക്കണ്ടി നാരായണൻ പറഞ്ഞു.സുനൈന മേനോൻ, ഇന്ദു തേവന്നൂർ, ടിപി ജോൺസൺ, രേണു പയ്യോളി, സന്തോഷ് ഉദിനൂർ, സി ബൈജു തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.ജി എച്ച് എസ് എസ് തേവന്നൂർ, ജി എം ജി എച്ച് എസ് എസ് ചടയമംഗലം, ജി വി എച്ച് എസ് എസ് പയ്യോളി, ഉദിനൂർ സെൻട്രൽ എയുപി സ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളാണ് കൂടുതൽ അവതാരകരും പങ്കാളികളും ആയ വിദ്യാർത്ഥികളെ സംഭാവന ചെയ്തത്.
 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *