April 26, 2024

വിഷചികിത്സയിലെ നൂതന മാർഗ്ഗങ്ങളെക്കുറിച്ചുള്ള പരിശീലന കളരി സംഘടിപ്പിച്ചു

0
Img 20220527 172442.jpg
മേപ്പാടി : ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയർ അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നുവരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ അത്യാഹിത ചികിത്സാ വിഭാഗത്തിൽ വിഷ ചികിത്സയിലെ നൂതന രീതികളെ കുറിച്ചുള്ള പരിശീലന പരിപാടിക്ക് ഇന്ത്യൻ സൊസൈറ്റി ഓഫ് ടോക്സിക്കോളജിയുടെയും ഇന്ത്യൻ കോളേജ് ഓഫ് എമർജൻസി മെഡിസിന്റെയും പ്രസിഡന്റ് ഡോ. നരേന്ദ്ര നാഥ്‌ ജെന നേതൃത്വം നൽകി.
വിഷം തീണ്ടിയുള്ള മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠന ശിബിരം സംഘടിപ്പിച്ചത്. പാമ്പിനെ പോലുള്ള ക്ഷുദ്ര ജീവികളുടെ കടിമൂലമോ രാസപദാർത്ഥങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതുമൂലമോ പലപ്പോഴും ജീവഹാനി സംഭവിക്കാറുണ്ട്. എന്നാൽ കൃത്യമായ ചികിത്സ കൃത്യമായ സമയത്ത് ലഭിച്ചാൽ ഇത്തരം മരണങ്ങൾ ഒഴിവാക്കാൻ സാധിക്കും.ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും നൂതനമായ ചികിത്സാ ശാഖകളിലൊന്നായ എമര്‍ജന്‍സി മെഡിസിന്റെ ഏറ്റവും പ്രധാനപെട്ട ഒരു മേഖലയാണ് വിഷ ചികിത്സ. ഏഷ്യയിലെ ഏറ്റവും വലിയ എമര്‍ജന്‍സി കോണ്‍ക്ലേവിന് കേരളം ആതിഥ്യം വഹിക്കുന്നത് ഇതാദ്യമായാണ്. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ആസ്റ്റര്‍ മിംസ് കോഴിക്കോട്, കോട്ടക്കല്‍, കണ്ണൂര്‍, ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, ആസ്റ്റര്‍ മദര്‍ അരീക്കോട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന നാല് ഘട്ടങ്ങളിലായുള്ള കോൺക്ലേവിന്റെ രണ്ടാം ഘട്ടമാണ് വയനാട്ടിൽ  നടന്നത് 
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. ഗോപകുമാരൻ കർത്ത ശില്പശാല ഉൽഘാടനം ചെയ്തു. ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗം മേധാവി ഡോ. സർഫാരാസ് ഷെയ്ഖ്  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *