April 27, 2024

മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി;മൂപ്പൈനാട് പഞ്ചായത്ത് പരിശീലന പരിപാടി സംഘടിപ്പിച്ചു

0
Img 20220527 220126.jpg
മഴക്കാല മുന്നൊരുക്കം വളര്‍ത്തുമൃഗങ്ങള്‍ക്കായി' എന്ന പദ്ധതിയുടെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്തിൽ ദിദ്വീയ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിശീലനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കെ റഫീഖ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ മൃഗസംരക്ഷണ വകുപ്പ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റസ്‌ക്യൂ സംഘടനകള്‍ക്ക് പ്രാഥമിക ശുശ്രൂഷയില്‍ പരിശീലനം, മൃഗങ്ങളെ റെസ്‌ക്യൂ സമയത്തു കൈകാര്യം ചെയ്യേണ്ട രീതികള്‍, വാര്‍ഡ് തലത്തില്‍ മൃഗങ്ങള്‍ക്കായുള്ള താത്ക്കാലിക അഭയകേന്ദ്രം ഒരുക്കല്‍ ഇതിന് സൗകര്യമില്ലാത്ത സ്ഥലങ്ങളില്‍ ബദല്‍ സംവിധാനം രൂപപ്പെടുത്തല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ആദ്യഘട്ടം.
വൈസ് പ്രസിഡൻ്റ് അജിത ചന്ദ്രൻ പരിപാടിയിൽ അധ്യക്ഷനായിരുന്നു. 
 എച്ച്‌ഐഎ ഇന്ത്യയിലെ എസ് പ്രവീൺ, എ കെ ജയ്ഹരി എന്നിവർ ദുരന്ത നിവാരണ ക്ലാസുകൾ നയിച്ചു. ഡോ. രതീഷ് ആർ എൽ മൃഗങ്ങൾക്കുള്ള പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ ക്ലാസെടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണികൃഷ്ണൻ, മെമ്പർ ഡയാന, മുപ്പൈനാട് വെറ്ററിനറി ഡോ.ശർമ്മദ എന്നിവർ സംസാരിച്ചു. ക്ഷീരകർഷകർ, വാർഡ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, പഞ്ചായത്തിലെ റെസ്ക്യൂ ടീമിലെ അംഗങ്ങൾ എന്നിവർ പരിശീലനത്തിൽ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *