June 5, 2023

ഹൗസ്ഫുൾ സിനിമ ടാക്കീസിൻ്റെ കലാ കേളി 12-ന് കൽപ്പറ്റയിൽ

0
GridArt_20220910_2129529392.jpg

കൽപ്പറ്റ: സിനിമാ മോഹികളുടെയും സിനിമാ പ്രേമികളുടെയും കൂട്ടായ്മയായ 
ഹൗസ്ഫുൾ സിനിമ ടാക്കീസിൻ്റെ കലാ കേളി 12-ന് കൽപ്പറ്റയിൽ നടക്കും. 
മുണ്ടേരിയിലെ മുനിസിപ്പൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിക്കുമെന്നും 
 ഭാരവാഹികൾ വാർത്താ അറിയിച്ചു.
സിനിമ, ഷോർട്ട് ഫിലിം , സംഗീതം, നൃത്തം, മ്യൂസിക് ആൽബം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ സംഘമാണ് ഹൗസ് ഫുൾ സിനിമ ടാക്കീസ് കലാ സാംസ്കാരിക വേദി. 
12-ന് കലാ സാംസ്കാരിക പ്രവർത്തകരുടെ സംഗമവും വിവിധ കലാരൂപങ്ങളുടെ അവതരണവുമാണ് കലാ കേളി എന്ന പേരിൽ നടത്തുന്നത് . അവശ കലാ കുടുംബങ്ങൾക്കുള്ള ധന സഹായ വിതരണത്തോടൊപ്പം കലാ ' പ്രവർത്തകരെ ആദരിക്കും. 
പ്രശസ്ത സിനിമാ താരം വിനോദ് കോവൂർ പരിപാടി ഉദ്ഘാടനം ചെയ്യും. സിനിമ സംവിധായകരായ ഷാഫി എപ്പിക്കാട്, ബഷീർ പുലരി, നാടക പ്രവർത്തകൻ അലി അരങ്ങാടത്ത് തുടങ്ങിയവർ പങ്കെടുക്കും. 
ഭാരവാഹികളായ പി.പി.ശെൽവരാജ്,,കിഷോർ ചീരാൽ, മാരാർ മംഗലത്ത്, സലാം കൽപ്പറ്റ ,വനിതാ ഫോറം കൺവീൻ, വി.കെ. വ്യാസൻ ,കെ.എസ്. സുനിത എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *