April 26, 2024

സിമന്റ് ഗോഡൗണ്‍: സിപിഎം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് യു.ഡി.എഫ്.

0
കല്‍പ്പറ്റ:കണിയാമ്പറ്റ ടൗണിലെ  സ്വകാര്യ സിമന്റ് ഗോഡൗണുമായി ബന്ധപ്പെട്ട് സിപിഎം കരണി, കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരും നാല്, ഏഴ്, 18 വാര്‍ഡ് മെമ്പര്‍മാരും സയുക്തമായി ഉന്നയിച്ച ആരോപണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്  കടവന്‍ ഹംസ, യുഡിഎഫ് അംഗങ്ങളായ ബിനു ജേക്കബ്, കെ.എം. ഫൈസല്‍, അബ്ബാസ് പുന്നോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
പരിസര മലിനീകരണത്തിനു കാരണമാകുന്ന ഗോഡൗണിനു വഴിവിട്ട് പ്രവര്‍ത്തനാനുമതി നല്‍കാന്‍ പഞ്ചായത്ത് ഭരണസമിതി ശ്രമിക്കുന്നുവെന്നാണ് സിപിഎം നേതാക്കളും വാര്‍ഡ് മെമ്പര്‍മാരും ആരോപിച്ചത്. പൊല്യൂഷന്‍, സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുകളും പഞ്ചായത്ത് ലൈസന്‍സും ഗോഡൗണ്‍ നടത്തിപ്പുകാരനുണ്ട്. ഗോഡൗണ്‍ ശല്യമല്ലെന്ന് പരിസരവാസികള്‍ പഞ്ചായത്തിനു എഴുതിത്തന്നിട്ടുണ്ട്. വിദൂരസ്ഥലങ്ങളില്‍ താമസിക്കുന്നവരാണ് പരാതിയുമായി രംഗത്തുള്ളത്. പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.എം. ഫൈസലിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം. ഫൈസലിനോടുള്ള രാഷ്ട്രീയ വിരോധവും സിപിഎം ആരോപണങ്ങള്‍ക്ക് പിന്നിലുണ്ട്. ഫൈസലിന്റെ സഹോദരനായ കെ.എം. ഷാജി എംഎല്‍എയെ സിപിഎം അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഗോഡൗണ്‍ പരിസര മലിനീകരണത്തിനു ഇടയാക്കുന്നുവെന്ന പരാതിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നടത്തിയ പരിശോധനയും പഞ്ചായത്തിനു നല്‍കിയ റിപ്പോര്‍ട്ടും രാഷ്ട്രീയ ഇടപെടലിന്റെ ഫലമാണ്. 
സിമന്റ് ഗോഡൗണ്‍ പോല സമാന സ്വഭാവമുള്ള നിരവധി സ്ഥാപനങ്ങള്‍ പഞ്ചായത്തിലുണ്ട്. ഭരണസമിതി ചര്‍ച്ചചെയ്ത് തീരുമാനമെടുത്താണ് മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് അനുവദിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *