May 2, 2024

മലബാര്‍ വന്യജീവിസങ്കേതം: യു ഡി എഫ് പഞ്ചായത്ത് തലത്തില്‍ നില്‍പ്പുസമരം നടത്തി

0
Img 20200916 Wa0044.jpg

പൊഴുതന: മലബാര്‍ വന്യജീവി സങ്കേതത്തിന്റെ പേരില്‍ ജനവാസകേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ യു ഡി എഫ് പഞ്ചായത്ത് തലത്തില്‍ നില്‍പ്പുസമരം നടത്തി. പൊഴുതനയിലും വൈത്തിരിയിലും, തരിയോടും വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധം നടന്നു. പൊഴുതന ഗ്രാമപഞ്ചായത്തില്‍ 17 കേന്ദ്രങ്ങളിലായി നടന്ന നില്‍പ്പ് സമരത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പാറത്തോട്  കെ പി സി സി എക്‌സിക്യുട്ടീവ് മെമ്പര്‍ പി പി ആലി ഉദ്ഘാടനം ചെയ്തു. ജനവാസകേന്ദ്രങ്ങളെയും, കൃഷിയിടങ്ങളെയും പരിസ്ഥിതി ലോലമേഖലയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിട നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷികവൃത്തി ഉപജീവനമായി കരുതുന്നവരെ ഏറെ ദോഷം ചെയ്യുന്നതാണ് പരിസ്ഥിതിലോലമേഖലാ പ്രഖ്യാപനം. ജനവാസകേന്ദ്രങ്ങളില്‍ നിര്‍മ്മാണപ്രവൃത്തികള്‍ക്കടക്കം നിയന്ത്രണം വന്നാല്‍ അത് വികസനപ്രവര്‍ത്തനങ്ങളെയും, വ്യക്തികളുടെ ജീവിതത്തെയും ബാധിക്കും. ഈ സാഹചര്യത്തില്‍ കേന്ദ്രവനം പരിസ്ഥിതിമന്ത്രാലയം പുറത്തിറക്കി കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. പ്രസ്തുത വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പരിസ്ഥിതി ലോലമേഖലകളായി നിലവില്‍ വിജ്ഞാപനത്തിലുള്ള കുന്നത്തിടവക, അച്ചൂരാനം, പൊഴുതന, തരിയോട് വില്ലേജുകളിലെ ജനങ്ങള്‍ ആശങ്കയിലാണ്. ജനങ്ങളുടെയും കര്‍ഷകരുടെയും ആശങ്കയകറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ക്ക് യു ഡി എഫും കോണ്‍ഗ്രസും നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കെ വി ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. സുനിഷ്, സാലി റാട്ടക്കൊല്ലി, സിബി ചാക്കോ ,മുസ്തഫ കെ എം ,മനീഷ്മത്യു ,വക്കച്ചന്‍ കെ എസ്,ക്യഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു. ഇടിയം വയലില്‍ കെ.കെ.ഹനീഫ ഉദ്ഘാടനം ചെയ്തു. പി ശിഹാബ് അധ്യക്ഷനായിരുന്നു. സേട്ടുകുന്നില്‍ സിബി ചാക്കോ ഉദ്ഘാടനം ചെയ്തു.  അച്ചൂര്‍ നോര്‍ത്തില്‍ നാസര്‍ കാതിരി ഉദ്ഘാടനം ചെയ്തു. മുനീര്‍ ഗുപ്ത അധ്യക്ഷനായിരുന്നു. അച്ചൂരില്‍ സി മമ്മിയും പറക്കുന്നില്‍ ടി യൂസുഫും നില്‍പ്പുസമരം ഉദ്ഘാടനം ചെയ്തു. മൈലുംപാത്തിയില്‍ സുനീഷ് തോമസ് സമരം ഉദ്ഘാടനം ചെയ്തു. ടി.കെ.നൗഷാദ് അധ്യക്ഷനായിരുന്നു. പെരുങ്കോടയില്‍ കെ ജെ ജോണും, പൂക്കോട് ശശി അച്ചൂര്‍, ആനോത്ത് കെ പി സെയ്ദ്, അത്തിമൂല ജോസ്, ചാത്തോത്ത് പി. കെ ഷംസുദ്ദീന്‍ എന്നിവരും നില്‍പ്പുസമരം ഉദ്ഘാടനം ചെയ്തു.          
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *