May 2, 2024

കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ(ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം നാളെ

0
Img 20200916 Wa0240.jpg

കല്‍പ്പറ്റ പുത്തുമല പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ(ദാറുല്‍ ഖൈര്‍) ശിലാസ്ഥാപനം നാളെ   വൈകുന്നേരം നാലിന്  ഇന്ത്യന്‍ ഗ്രാന്റ്മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഓണ്‍ലൈന്‍ വഴി ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 13 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
പുത്തുമലയിലെ സ്നേഹ ഭൂമിയില്‍ ആറ് വീടുകളും പുത്തൂര്‍വയല്‍, കോട്ടനാട്, കോട്ടത്തറവയല്‍ എന്നിവിടങ്ങളിലായി ഏഴു വീടുകളുമാണ് നിര്‍മിക്കുന്നത്.മൂന്ന് കിടപ്പുമുറികള്‍ ഉള്‍പ്പെടെയുള്ള 645 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മിക്കുന്നത്. ഏഴര ലക്ഷം രൂപയാണ് ഒരു വീടിന് കണക്കാക്കുന്ന ചെലവ്. 
  ശിലാസ്ഥാപന ചങ്ങില്‍ കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അധ്യക്ഷത വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം കൈപ്പാണി അബൂബക്കര്‍ ഫൈസി, സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്,എസ് ഷറഫുദ്ദീന്‍, എം വി ശ്രേയാംസ്‌കുമാര്‍ എം പി, ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ല, ഡെപ്യൂട്ടി കലക്ടര്‍ കെ അജീഷ്, എം എല്‍ എമാരായ സി കെ ശശീന്ദ്രന്‍ ,ഐ സി ബാലകൃഷ്ണന്‍, മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്,വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ ടി പി അബ്ദുല്‍ഹാരിസ്, ഗ്രാമ പഞ്ചായത്ത് അംഗം ടി ഹംസ, പുത്തുമല വാര്‍ഡ് മെമ്പര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ കവളപ്പാറയിലും മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍13 വീടുകളുടെ നിര്‍മാണം നടന്നു കൊണ്ടിരിക്കുകയാണ്. പത്ര സമ്മേളനത്തില്‍ കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ ഒ അഹമ്മദ്കുട്ടി ബാഖവി, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് സഖാഫി ചെറുവേരി, കെ എസ് മുഹമ്മദ് സഖാഫി, പി കെ മുഹമ്മദലി സഖാഫി പുറ്റാട് എന്നിവര്‍  പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *