May 2, 2024

പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ല-ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

0
Img 20200921 Wa0544.jpg
കല്‍പ്പറ്റ- പരിസ്ഥിതി ലോല മേഖലയുടെ പേരില്‍ കര്‍ഷകരെ കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കാര്‍ഷിക പുരോഗമന സമിതിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ നടത്തിയ ഏകദിന ഉപവാസ സമരം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാര്‍-കൊട്ടിയൂര്‍- ആറളം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുത്തിയ  പരിസ്ഥിതി ലോല മേഖലയായ വില്ലേജുകളില്‍ കര്‍ഷകര്‍ ഭയവിഹ്വലരായി കഴിയുകയാണ്.മലയോരപ്രദേശങ്ങളെ ഇല്ലാതാക്കാനുള്ള നയമാണ്.അധികാരികള്‍ സ്വീകരിച്ചുവരുന്നത്. ഇക്കോ  സെന്‍സിറ്റീവ് സോണ്‍ വനത്തിനുള്ളില്‍ തന്നെ ആയിരിക്കണം. വരും ദിവസങ്ങളില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കര്‍ഷകരുടെ അതിശക്തമായ സമരങ്ങള്‍ക്ക് വേദിയാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.25 ഓളം സംഘടന പ്രതിനിധികൾ  പങ്കെടുത്തു. 2018 പ്രളയത്തില്‍ അകപ്പെട്ടവരെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി അതിസാഹസികമായി രക്ഷപ്പെടുത്തിയ ജയ്സോള്‍ മലപ്പുറത്തിനെ ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.
    ഈ മാസം 28, 29 തീയ്യതികളിലായി കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് കര്‍ഷകര്‍ അടിവാരത്തേക്ക് മാര്‍ച്ച് നടത്തും .നൂറോളം കര്‍ഷകര്‍ പങ്കെടുത്ത ഉപവാസ സമരത്തില്‍ ഇക്കോ സെന്‍സിറ്റീവ് സോണ്‍ പിന്‍വലിക്കുക എന്ന മാസ്ക്ക് അണിഞ്ഞുകൊണ്ടാണ് കര്‍ഷകര്‍ പങ്കെടുത്തത്.
      സമരത്തില്‍ ഡോ. പി ലക്ഷ്മണന്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി എം ജോയി ആമുഖ പ്രഭാഷണം നടത്തി.ജനസംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. ആന്‍റോ മാമ്പള്ളില്‍, ഹാരിസ് വഖാവി, എം സുരേന്ദ്രന്‍, ഫാ. സജി പുഞ്ചയില്‍, വി പി വര്‍ക്കി,ഗഫൂർ  വെണ്ണിയോട്, കെ പി യൂസഫ് ഹാജി, വി പി തോമസ്, ജയന്‍ പ്രഭാകര്‍, എന്‍. ജെ ചാക്കോ,പി റ്റി ജോൺ,  വി ആര്‍ ബാലന്‍, അനീഷ് കെ തോമസ്, ടെസ്സിന്‍ വയലില്‍, എം കെ ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *