April 26, 2024

കര്‍ഷകര്‍ക്ക് കെ.എസ്.ഇ.ബി നഷ്ടപരിഹാരം നല്‍കണം :യൂത്ത് ലീഗ്

0
Img 20200921 Wa0379.jpg

പടിഞ്ഞാറത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നതിനാല്‍ വെള്ളം കയറി ഏക്കര്‍ കണക്കിന് കൃഷിയാണ് നശിച്ചതെന്നും, കര്‍ഷകാര്‍ക് വന്ന നഷ്ടം കെ എസ് ഇ ബി നല്‍കണമെന്നും യൂത്ത് ലീഗ് ജില്ല പ്രസിഡണ്ടും പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത് മെമ്പറുമായ കെ ഹാരിസ് ആവശ്യപ്പെട്ടു. ഡാമിന്റെ റിസര്‍വോയറിലെ താഴ്ഭാഗത്തുള്ള നെല്‍കൃഷി അടക്കമുള്ള നൂറു കണക്കിന് ഏക്കര്‍ കൃഷിയാണ് വെള്ളത്തിനടിയിലായത്. .വയനാട്ടില്‍ തന്നെ നെല്‍കൃഷിക് പേരുകേട്ട സ്ഥലമാണ് കുപ്പാടിത്തറ. പ്രതിസന്ധി ഘട്ടത്തില്‍ പോലും നഷ്ടം സഹിച്ചു നെല്‍കൃഷി നടത്തുന്നവരാണ് ഏറെയും. മഴ വെള്ളത്തിന് പുറമെ ഡാമിലെ വെള്ളം കൂടി തുറന്നുവിടുമ്പോള്‍  കൃഷികള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി നശിക്കുകയാണ് പതിവ്. റിസര്‍വോയറിലെ വെള്ളത്തിന്റെ അളവ് കൂടുന്നതിന് മുമ്പ് പലതവണകളായി വെള്ളം തുറന്നുവിട്ടാല്‍ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെങ്കിലും കെ എസ് ഇ ബി അധികൃതര്‍ ഇതിനു തയ്യാറാകാത്തതാണ് മഴക്കാലത് രൂക്ഷമായ വെള്ള കയറ്റം ഉണ്ടായി നാശനഷ്ടങ്ങള്‍ സംഭവിക്കുന്നത്. വേനല്‍ കാലത്തു കര്‍ഷകര്‍ക് നാല്‍പത് ശതമാനം വെള്ളം സ്പില്‍വേയിലൂടെ തുറന്നു വിടണമെന്നാണ് കരാര്‍. എന്നാല്‍ ഈ കരാര്‍ കെ എസ് ഇ ബി അധികൃതര്‍ പാലിക്കാന്‍ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഡാമിലെ വെള്ളം ഉപയോഗിച്ചു ആയിരകണക്കിന് മെഗാ വാട് വൈദ്യതി ഉണ്ടാകുന്നത് മൂലം കോടികണക്കിന് രൂപ യാണ് കെ എസ് ഇ ബി ക് ലഭിക്കുന്നത്. പ്രത്യക പാക്കേജിന് രൂപം നല്‍കി ഇതിന്റെ  ഒരു വിഹിതമെടുത്തു കൃഷി നശിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതിന് വേണ്ട അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലത്ത പക്ഷം കര്‍ഷകരെ സംഘടിപ്പിച്ചു ശക്തമായ സമരപരിപാടിക്ക് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *