മാധ്യമ പ്രവർത്തകർ കലക്ടറെ കണ്ട് പ്രതിഷേധം അറിയിച്ചു : മാവോയിസ്റ്റ് മരിച്ച സ്ഥലത്തേക്ക് ഏഴ് പേർക്ക് അനുമതി.
കൽപ്പറ്റ : ബാണാസുരൻ മലയിൽ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ച സ്ഥലത്തേക്ക് ഏഴ് മാധ്യമ പ്രവർത്തകർക്ക് പ്രവേശിക്കാൻ അനുമതി.
ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയുമായി വയനാട് പ്രസ് ക്ലബ്ബ് ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം.
പടിഞ്ഞാറത്തറയിൽ മാവോയിസ്റ്റ് സംഘവും തണ്ടർബോൾട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലുണ്ടായ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ കയറ്റി വിടാത്തത് വ്യാപകപ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ സംഭവസ്ഥലത്തേക്ക് സേന തടയുകയും മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചിരുന്നു.
ഇന്നലെ രാവിലെയാണ് ആറംഗ മാവോയിസ്റ്റ് സംഘവും തണ്ടർ ബോൾട്ടും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൊല്ലപ്പെടുകയും ചെയ്തു. ഇത് റിപ്പോർട്ട് ചെയ്യാൻ സംഭവസ്ഥലത്ത് രാവിലെ ജില്ലയിലെ മാധ്യമപ്രവർത്തകർ എത്തിയെങ്കിലും ഏറ്റുമുട്ടൽ ഉണ്ടായ സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെ കയറ്റിയില്ല. . ഉച്ചയായിട്ടും മാധ്യമപ്രവർത്തകരെ സ്ഥലം കാണിക്കാൻ പോലീസ് സേന വിസമ്മതിച്ചതോടെ മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ ഇവിടെ പ്രതിഷേധിച്ചു. ഇതിനിടയിൽ മാധ്യമപ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
വയനാട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ. സജീവൻ, സെക്രട്ടറി നിസാം കെ. അബ്ദുള്ള , സി.വി. ഷിബു എന്നിവർ രാവിലെ ജില്ലാ കലക്ടർ ഡോ: അദീല അബ്ദുള്ളയെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലിയുമായി നടത്തിയ ചർച്ചയിലാണ് ഏഴ് മാധ്യമ പ്രവർത്തകർക്ക് പ്രവേശനാനുമതി ലഭിച്ചത്. .
Leave a Reply