April 27, 2024

പരിസ്ഥിതി ലോല പ്രഖ്യാപനം – കേരള സർക്കാർ ധവളപത്രമിറക്കണം: ഗാന്ധിദർശൻ വേദി.

0
Img 20210207 Wa0206.jpg
 
വയനാട്ടിലെ ജനവാസ കേന്ദ്രങ്ങൾ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചത് ശാസ്ത്രീയമായി പുന:പരിശോധിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി വയനാട് ജില്ലാ കമ്മറ്റി കേരള  സർക്കാരിനോട് ആവശ്യപ്പെട്ടു.
 പരിസ്ഥിതി ലോല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വനം വകുപ്പും കേരള സർക്കാരും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് എഴുതിയ കത്തിടപാടുകൾ പ്രസിദ്ധീകരിക്കണമെന്നും ഈ വിഷയത്തിൽ കേരള സർക്കാർ ഒരു ധവളപത്രം ഇറക്കണമന്നും ഇതുമായി ബന്ധപ്പെട്ട  ദുരൂഹത നീക്കേണ്ടത് കേരള സർക്കാരിൻ്റെ  ബാധ്യതയാണെന്നും കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 
 കർഷകർ സർക്കാരിൻ്റെയോ വന്യമൃഗങ്ങളുടെയോ ശത്രുക്കളല്ലെന്നും ജനങ്ങളുടെ അന്നദാതാക്കളാണെന്നും കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി  ഓർമിപ്പിച്ചു.
മാൻ – ആനിമൽ സംഘർഷം സ്ഥായിയായി ഒഴിവാക്കുന്ന തരത്തിൽ സർക്കാരിൻ്റെ വന നയം പരിഷ്കരിക്കണമെന്നും  കാടും നാടും കൃത്യമായി വേർതിരിച്ച് വന്യമൃഗങ്ങൾ നാട്ടിൽ എത്താതെ  ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക എന്നത് സർക്കാരിൻ്റെ ഭരണഘടനാ ബാധ്യതയാണെന്നും യോഗം വിലയിരുത്തി.   വന വിസ്തൃതി വർധിപ്പിക്കുന്നതിനു വേണ്ടി പിൻവാതിലിലൂടെ യുള്ള ബ്യൂറോക്രാറ്റിക്  നയങ്ങൾക്ക് പകരം  ശാസ്ത്രീയമായ രീതികളവലംബിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു. 
ജില്ലാ ചെയർമാൻ ഇ.വി.അബ്രഹാം അധ്യക്ഷത വഹിച്ചു.  സംസ്ഥാന കമ്മറ്റി അംഗം  കുര്യാക്കോസ് ആൻറണി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ.ജോഷി സിറിയക്, ബെന്നി വിഎസ്, വിനി.എസ്.നായർ, അഡ്വ. ഗ്ലോറി ജോർജ്, ആൻറണി പി. വി, സജി തോമസ്, സിബിച്ചൻ കരിക്കേടം,അരുൺ ദേവ്, സംസുദ്ദീൻ പി.ഇ, കെ.ടി. കുഞ്ഞികൃഷ്ണൻ, ജോയിച്ചൻ വർഗ്ഗീസ്, മോഹൻദാസ് എം.കെ,  തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *