സമഗ്ര രക്തകോശ നിർണയ ഗവേഷണ കേന്ദ്രം ശിലാസ്ഥാപനം നിർവഹിച്ചു.


Ad
.
വയനാടിന്റെ ആരോഗ്യ മേഖലയില്‍ ഒരു പൊൻതൂവൽ കൂടി. ലോകോത്തര നിലവാരത്തിലുള്ള പ്രധാന ഗവേഷണ കേന്ദ്ര മായി കോംപ്രിഹെൻസീവ് ഹീമോഗ്ലോബിനോപ്പതി റിസർച്ച് ആൻഡ് കെയർ സെന്റർ ശിലാസ്ഥാപനം 
ആരോഗ്യ സാമൂഹിക നീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ തലപ്പുഴ ബോയ്സ് ടൗണിൽ നിർവഹിച്ചു. ഒ. ആർ. കേളു എം. എൽ. എ. അധ്യക്ഷത വഹിച്ചു. ബജറ്റില്‍ ആദ്യഘട്ടമായി 30 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 
വയനാട്ടിലെ അരിവാൾ രോഗികളുടെ 
ചിരകാല അഭിലാഷമാണ് പൂവണിയുന്നത്. അരിവാൾ രോഗം, രക്ത സംബന്ധമായ അസുഖം, ജനിതക സംബന്ധമായ രോഗം എന്നിവയ്ക്ക് പരിഹാരം കാണാൻ ഗവേഷണ കേന്ദ്രം സഹായകമാവുമെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ ഡി. പി. ആർ. തയ്യാറാക്കിയത് നാഷണൽ ഹെൽത്ത്‌ മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ഡയറക്ടർ ഡോ. രമേശ്‌, തൃശൂർ മെഡിക്കൽ കോളേജ് ഡോ. രവിമേനോൻ, കോഴിക്കോട് മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം പ്രൊഫസർ ഡോ. ഫിറോസ്, നാഷണൽ ഹെൽത്ത്‌ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഭിലാഷ് എന്നിവരാണ്. തവിഞ്ഞാൽ പഞ്ചായത്തിലെ ബോയ്സ് ടൗണിൽ 7 ഏക്കർ സ്ഥലത്താണ് നിർമാണം ആരംഭിക്കുന്നത്. മറ്റുജില്ലകളിലെ രോഗികൾക്കും ഗവേഷണ കേന്ദ്രം സഹായകമാകും. ചടങ്ങിൽ  ഡോ. ആർ. രേണുക, മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജസ്റ്റിൻ ബേബി, തവിഞ്ഞാൽ പഞ്ചായത്ത്‌ പ്രസിഡന്റ് എൽസി ജോയി, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ രത്നവല്ലി, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ ,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *