April 26, 2024

വികസനത്തെ പിന്നോട്ടടിക്കുന്ന ഇന്ധന വിലവർദ്ധന; പ്രതിഷേധവുമായി പൗരസമിതി വാഹനം കെട്ടിവലിക്കൽ സമരം നടത്തി

0
Whatsapp Image 2021 02 20 At 7.42.19 Pm

പനമരം: വികസനത്തെ പിന്നോട്ടടിക്കുന്ന
പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് പനമരം പൗരസമിതിയുടെ നേതൃത്വത്തിൽ പനമരം ടൗണിൽ വാഹനം കെട്ടിവലിക്കൽ സമരം നടത്തി. പനമരം പാലം കവലയിൽ നിന്നും തുടങ്ങി പഞ്ചായത്ത് പരിസരം വരെയാണ് സമിതി പ്രവർത്തകർ ദോസ്ത് വാഹനം കെട്ടിവലിച്ച് പ്രതിഷേധിച്ചത്.

തുടർച്ചയായി ഇന്ധന വില കൂടുമ്പോൾ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഇത് രാജ്യത്തെ ജനങ്ങളുടെ ജീവിത സാഹചര്യത്തെയും, ഓരോ നാടിൻ്റെയും വികസനത്തെയും അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുമ്പോൾ നയം വ്യക്തമാക്കും എന്ന് പ്രതീക്ഷിച്ച നീതി ആയോഗിന്റെ ആറാമത് സമ്പൂര്‍ണ സമ്മേളനത്തിലും ഇന്ധനവില വര്‍ധനവിനെ കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുകയാണുണ്ടായത്. തുടർച്ചയായ 13-ാം ദിവസവും ഇന്ധന വില കൂട്ടിയതോടെ സാധാരണക്കാരായ ജനങ്ങൾ ദുരിതത്തിലാണ്. ഈയൊരു സാഹചര്യത്തിലാണ് പ്രതിഷേധവുമായി പനമരം പൗരസമിതി രംഗത്ത് വന്നത്.

പനമരം പൗരസമിതി ഭാരവാഹികളായ വി.ബി.രാജൻ, കാദറുകുട്ടി കാര്യാട്ട്, റസാക്ക്.സി. പച്ചിലക്കാട്, കെ.സി.സഹദ്, എം.ആർ.രാമകൃഷ്ണൻ , എം.ശ്രീജിത്ത്, അജ്മൽ തിരുവാൾ, പി.എൻ.അനിൽ കുമാർ, കെ.യു.സുലൈമാൻ , അഷ്റഫ് വെറൈറ്റി, ടി.ഖാലിദ് തുടങ്ങിയവർ നേതൃത്വം നൽകി.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *