അതിമാരക മയക്കുമരുന്നായ MDMA (4 gms)കടത്തി കൊണ്ടുവന്ന രണ്ടുപേരെ മുത്തങ്ങയിൽ പിടികൂടി

ബത്തേരി:
മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വച്ച് ഉച്ചക്ക് 12 മണിയോടെ മൈസൂരിൽ ഭാഗത്ത് നിന്നും വന്ന KL 42 J 8943 മാരുതി സ്വിഫ്റ്റ് കാറിൽ അതിമാരക മയക്കുമരുന്നായ MDMA (4 gms)കടത്തി കൊണ്ടുവന്നതിന് രണ്ടുപേരെ പിടികൂടി. ഹെനിൻ മൊഹമ്മദ് ( 20), ബീവി മഹൽ, പന്നിയങ്കര, പന്നിയങ്കര വില്ലേജ്, കോഴിക്കോട് എന്നയാളെയും ജോയൽ റോയ്
(:20) മഞ്ഞളി ഹൗസ്, വാടാനപ്പള്ളി വില്ലേജ്, ചാവക്കാട് താലൂക്ക്, തൃശ്ശൂർ എന്നിവരെയും പ്രതികളായി അറസ്റ്റ് ചെയ്തു. 10 വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പ്രതികളെയും വാഹനമടക്കം തൊണ്ടിമുതലുകളും തുടർ നടപടികൾക്കായി ബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി. എക്‌സൈസ് ഇൻസ്‌പെക്ടർ .പി. ബാബുരാജിന്റെ നേതൃത്വത്തിലുള്ള പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ എം..ബി. ഹരിദാസൻ, കെ. കെ. അജയകുമാർ സി. ഇ. ഒ സി.സുരേഷ്, അമൽദേവ് എന്നിവർ പങ്കെടുത്തു.



Leave a Reply