ഇന്ദിരാ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു

മാനന്തവാടി: ഇന്ത്യയുടെ ഉരുക്ക് വനിതയും മുൻ പ്രധാന മന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷയുമായ ഇന്ദിരാ പ്രിയദർശിനിയുടെ നൂറ്റി നാലാം ജന്മദിനത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മുസ്തഫ എറമ്പയിൽ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉൽഘാടനം നിർവഹിച്ചു. നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട് അധ്യക്ഷത വഹിച്ചു.സി.എച്ച്.സുഹൈർ, ഏൽബിൻ മാത്യൂ, പ്രിയേഷ് തോമസ്,ദീപു,സിജോ കമ്മന, ഫൈസൽ ആലമ്പാടി,സാലിഹ് ഇമിനാണ്ട്,ജിതിൻ തോമസ്,ബൈജു പുത്തൻപുരക്കൽ,ആൽബിൻ തോമസ്,സാം സണ്ണി,അഖിൽ വാഴച്ചാൽ,മനോജ് കല്ലരിക്കാട്ടിൽ,അജോ മാളിയേക്കൽ,ജിജോ ജോൻ,ലിബിൻ കോയിലേരി തുടങ്ങിയവർ നതൃത്വം നൽകി.



Leave a Reply