അഖിലേന്ത്യാ കിസാൻ സഭ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി
മാനന്തവാടി:ദേശീയ കർഷക സമരത്തിലെ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക, സമരത്തിൽ മരിച്ചവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, കാടും നാടും വേർതിരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് അഖിലേന്ത്യാ കിസാൻസഭ മാനന്തവാടി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി .കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. കിസാൻസഭ ജില്ലാ കമ്മിറ്റി അംഗം കെ പി വിജയൻ അധ്യക്ഷത വഹിച്ചു. താലൂക്ക് സെക്രട്ടറി കെ ജോസഫ് മാസ്റ്റർ, പ്രസിഡണ്ട് ഷിബു തോമസ്, കെ പി രാജൻ,ശശി പയ്യറിക്കൽ, കെ സജീവൻ, വി.വി അൻ്റണി, നിഖിൽപത്മനഭൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply