April 26, 2024

മുട്ടിൽ മരം മുറിക്കേസ് : കോടതി ഉത്തരവ് സർക്കാർ ഗൂഢാലോചനയെന്ന് പ്രകൃതി സംരംക്ഷണ സമിതി

0
Img 20220909 125421.jpg
ബത്തേരി : മുട്ടിൽ മരംകണ്ടു കെട്ടൽ റദ്ദാക്കിയ   കോടതി ഉത്തരവ് സർക്കാർ ഗൂഢാലോചനയെന്ന്  വയനാട് പ്രകൃതി സംരംക്ഷണ സമിതി. വൻ വിവാദമായ  മരം മുറിക്കേസ്സിൽ വനം വകുപ്പ് പിടിച്ചെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള വീട്ടിമരങ്ങൾ കണ്ടു കെട്ടുന്നത്  നടപടിക്രമങ്ങൾ പാലിച്ചല്ലെന്ന്  വയനാട് പ്രകൃതി സംരക്ഷണ സമിതി   ആരോപിക്കുന്നു. കേരള ലാന്റ്  അസ്സൈമെന്റ് ആകട് പ്രകാരം സർക്കാർ ഉടമസ്ഥതയിൽ നിക്ഷിപ്തമായതും സംരക്ഷണത്തിന്  റവന്യൂവകുപ്പും ഭൂഉടമയും ബാധ്യസ്ഥവുമായ കോടിക്കണക്കിന് രൂപ വിലയുള്ള വീട്ടി മരങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ തൊണ്ടി മുതൽ പിടിച്ചെടുത്തത് വനം വകുപ്പ് ഡെപ്പോയിൽ സൂക്ഷിച്ചിരിക്കുകയാണ്. സെക്ഷൻ 61 (എ ) പ്രകാരം അവ സർക്കാറിന് തന്നെ ലഭ്യമാക്കാൻ സൗത്ത് വയനാട് വനം ഡിവിഷൻ സകലവിധ നടപടിക്രമങ്ങളും പാലിച്ച് നടത്തിക്കൊണ്ടിരിക്കുന്ന നടപടികൾ കൽപ്പറ്റ പ്രിൻസിപ്പിൾ ജൂഡീഷ്യൽ കോടതി റദ്ദാക്കയിട്ട് രണ്ട് മാസത്തിൽ അധികമായിട്ടും വനംവകുപ്പ് അപ്പീൽ നൽകിയതല്ലാതെ  സംസ്ഥാന സർക്കാർ അനങ്ങിയിട്ടില്ല.
             പൊതുസ്വത്ത് തട്ടിയെടുക്കാൻ നടത്തിയ ഈ ഗൂഢാലോചനയിൽ മരംകൊള്ളക്കാർക്ക് കോടതിയിൽ ആയിരുന്ന  ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ താത്ക്കാലിക ചാർജ്ജുള്ളയാൾ പങ്കാളിയാണെന്ന് പകൽ പോലെ വ്യക്തമാണ്. ഇയാൾ കോടതിയെ വസ്തുതകൾ നേരാംവിധം ബോധിപ്പിച്ചിട്ടില്ല. ഇയാൾക്കെതിരെ കർക്കശമായ നടപടികൾ എടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു .
      മരംമുറിക്കേസ്സുകളിൽ കർക്കശ നിലപാടുണ്ടായിരുന്ന മുൻ ജില്ലാ പബ്ലിക്പ്രോ സിക്യൂട്ടറും ജഡ്ജിയും സ്ഥാനത്ത്  നിന്നും മാറുന്നതു വരെ മരം മാഫിയ കാത്തിരിക്കുകയായിരുന്നു.
           മുട്ടിൽ മരംമുറിയടക്കം കേരളത്തിലെ മുഴുവൻ ജില്ലകളിലും അരങ്ങേറിയ വൻമരംകൊള്ളക്ക് ഉത്തരവാദികളായവരുടെ പേരിൽ ദുർബലമായ കേസ്സുകൾ മാത്രമാണെടുത്തത്. അഗസ്റ്റ്യൻ സഹോദരങ്ങൾക്ക് എതിരെ കളവു കേസ്സോ ആദിവാസി അതിക്രമ നിയമമനുസരിച്ചുള്ള കേസ്സോ റജിസ്ട്രർ ചെയ്യാതിരുന്നത് ഭരണ ഇടപെടൽ കൊണ്ടാണ്. കേരളത്തിൽ ഉടനീളം അരങ്ങേറിയ അനേകകോടിയുടെ മരം കൊള്ളയുടെ അന്തർഗതങ്ങൾ ഇതെ വരെ പുറത്തുവന്നിട്ടില്ല. നിയമവിരുദ്ധമായ ഉത്തരവുകൾ പടച്ചുണ്ടാക്കിയതിന് കാരണക്കാരായവർ ശിക്ഷിക്കപ്പെട്ടില്ല. മരം കൊള്ളയെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും നടപടികൾ സ്വീകരിക്കാതിരുന്ന അന്നത്തെ വയനാട്ജില്ലാ കലക്ടർ, ഉത്തരവാദികളായ വനം ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയും നടപടിയില്ല.
      സർക്കാർ നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഗതിയും അവസ്ഥയും ഇപ്പോൾ എന്താണെന്ന് സർക്കാർ വ്യക്തമാക്കണം. എസ്സ്.ഐ.ടി യുടെ നേതൃത്വത്തിലും വയനാട്ടിലും ഉണ്ടായിരുന്ന ഉണതപോലീസുദ്യോഗസ്ഥർ, സംഘത്തിൽ ഉണ്ടായിരുന്ന സത്യസന്ധരായ വനം ഉദ്യോഗസ്ഥർ തുടങ്ങിയവരെയെല്ലാം ചുമതലയിൽ നിന്നും ഒഴിവാക്കി. ഒന്നരവർഷമായിട്ടും അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.മരംമുറികേസ്സുകൾ സർക്കാർ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് വയനാട് ജില്ലാ പബ്ളിക് പോസിക്യട്ടർ സർക്കാർ മരം കട്ടുകടത്തിയ ക്രിമിനലുകളെ സഹായിച്ചതെന്നതിൽ തർക്കമില്ല. വയനാട്ടിലേത് ഒരു ടെസ്റ്റ് ഡോസ്റ്റാണെന്നു വേണം കരുതാൻ. പരിസ്ഥിതി ദുരന്തം മൂലം വൻ ദുരിതം അനുഭവിക്കുന്ന കേരളത്തിന്റെ ഹരിത കവചമാകെ ഉന്മൂലനം ചെയ്യാൻ ഭരണത്തിന്റെ ഉന്നതങ്ങളിലുള്ളവരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ഗൂഡാലോചനനെതിരെ പൊതു സമൂഹം പ്രതികരിക്കണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *