April 26, 2024

വന്യജീവി ബഫർ സോൺ പ്രഖ്യാപനം ജനജീവിതത്തെ ദുസ്സഹമാക്കുമെന്ന് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം

0
വന്യജീവി ബഫർ സോൺ പ്രഖ്യാപനം ജനജീവിതത്തേ ദുസ്സഹമാക്കുമെന്ന് വയനാട് ക്രിസ്ത്യൻ കൾച്ചറൽ ഫോറം ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊട്ടിയൂർ, മലബാർ, വയനാട് , വന്യ ജീവി സങ്കേതങ്ങളുടെ ബഫർ സോണുകളാൽ ചുറ്റപ്പെട്ട് ദ്വീപു ജീവിതത്തിലേക്ക് വയനാട് നിവാസികൾ ചുരുങ്ങും. വയനാടിൻ്റെ ചിരകാല സ്വപ്നങ്ങളായ  റെയിൽവേ, മെഡിക്കൽ കോളേജ്,നാഷണൽ ഹൈവേ വികസനം ഉന്നത വിദ്വാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ സ്ഥാപനങ്ങൾ തുടങ്ങിയവയൊന്നും നിർമ്മിക്കാൻ സാധിക്കാത്ത  സവിശേഷ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. വനാതിർത്തി വേലി കെട്ടി തിരിച്ച് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ജനങ്ങൾ നിരന്തരമായി ആവശ്യപ്പെട്ടു വരുന്ന സമയത്ത് വന്യമൃഗങ്ങൾക്ക് ജനവാസ മേഖലകൾ കൂടി തുറന്നുകൊടുക്കുന്ന ഗവൺമെൻറിൻ്റെ നടപടി ഫലത്തിൽ വയനാട്ടുകാരെ പരിഹസിക്കുന്നതിന് തുല്യമായി പോയി. എല്ലാ വികസന പ്രവർത്തനങ്ങളും ഭവന നിർമ്മാണങ്ങളും, കുടിവെള്ള കിണർ നിർമ്മാണമടക്കം ഉദ്യോഗസ്ഥനിയന്ത്രണത്തിന് വിധേയമാകുന്ന സാഹചര്യം അനുവദിക്കപ്പെട്ടാൽ നഷ്ടപരിഹാരമില്ലാത്ത നിർബന്ധിത കുടിയിറക്കിന് വയനാട്ടുകാർ വിധേയമാവും. ഇതിനെതിരേ ക്രിസ്ത്യൻ കൾച്ചറൽ ഫോറം പ്രതിഷേധിക്കുന്നു.വയനാട് സംരക്ഷണ സമിതി ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന സമരങ്ങൾക്ക് സി സി ഫ് പിന്തുണ അറിയിക്കുകയും സമരത്തിൽ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നതിന് യോഗം തീരുമാനിച്ചു.ചെയർമാൻ സാലു അബ്രാഹം മേച്ചേരിൽ അധ്യക്ഷം വഹിച്ചു. ഫാ.ജോസ് കൊച്ചറയ്ക്കൽ,ഫാ. ബാബു മാപ്ലശ്ശേരിൽ, ഫാ.ജോസ് വടയാപറമ്പിൽ, ജോസ് താഴത്തേൽ, കെ.കെ ജേക്കബ്, ഷാജൻമണിമല, ഷിബു മാവേലിക്കുന്നേൽ, ലോറൻസ് കല്ലോടി, തുടങ്ങിയവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *