എക്സൈസ് വകുപ്പ് മാനന്തവാടി റെയ്ഞ്ച് ഓഫീസ് ഇനി സ്വന്തം കെട്ടിടത്തിലേക്ക്


Ad
എക്സൈസ് വകുപ്പ് മാനന്തവാടി റെയ്ഞ്ച് ഓഫീസ് ഇനി സ്വന്തം കെട്ടിടത്തിലേക്ക്. മാനന്തവാടിയിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം 15 ന് മന്ത്രി ടി.പി.രാമകൃഷ്ണൻ ഓൺലൈനിലൂടെ നിർവ്വഹിക്കും. ജില്ലയിൽ ആദ്യമായാണ് എക്സൈസ് വകുപ്പിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്.
നിലവിൽ വർഷങ്ങളായി പിച്ചംങ്കോട് വാടക കെട്ടിടത്തിലാണ് മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഓഫീസ് പ്രവർത്തിക്കുന്നത്. മാനന്തവാടി താലൂക്ക് ഓഫീസിന് സമീപം 25 സെൻ്റ് സ്ഥലത്ത് മുൻ മന്ത്രി പി.കെ.ജയലക്ഷ്മിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചിലവഴിച്ചാണ് 295.37 സ്ക്വയർ കെട്ടിടം പണി പൂർത്തീകരിച്ചത്. ഇത് കൂടാതെ ഒ.ആർ കേളു എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ചുറ്റുമതിൽ നിർമ്മാണത്തിനും അനുവദിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിൽ എക്സൈസ് വകുപ്പിന് ആദ്യമായാണ് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാവുന്നത്.15 ന് ഉച്ചക്ക് 2 മണിക്ക് ഒ.ആർ.കേളു എം.എൽ.എ.യുടെ അദ്ധ്യക്ഷതയിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ കെട്ടിടം ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കും. രാഹുൽ ഗാന്ധി എം.പി സന്ദേശം നൽകും. എ.ഡി.ജി.പി & എക്സൈസ് കമ്മീഷണർ ആനന്ദ് കൃഷ്ണൻ ചടങ്ങിൽ സംബദ്ധിക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *