വൈദ്യുതി വര്‍ധനവിന് സൗരോര്‍ജ ഉത്പാദനം കൂടുതല്‍ പ്രായോഗികം – മന്ത്രി എം.എം. മണി


Ad
ഊര്‍ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനായി സൗരോര്‍ജ ഉത്പാദന പദ്ധതികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി പറഞ്ഞു. അമ്പലവയല്‍ 66 കെ.വി. സബ്സ്റ്റേഷന്റെയും സെക്ഷന്‍തല വാതില്‍പ്പടി സേവനങ്ങളുടെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന് ആവശ്യമായതിന്റെ 30 ശതമാനം മാത്രമാണ് നിലവിലുളള പദ്ധതികളില്‍ നിന്ന് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുന്നത്. 8500 കോടിയിലധികം രൂപ ചെലവഴിച്ചാണ് സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതി മറ്റിടങ്ങളില്‍ നിന്നും എത്തിക്കുന്നത്. ജലവൈദ്യുത പദ്ധതികളുടെ സാധ്യത കുറയുകയും, താപനിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങി നല്‍കിയാല്‍ പൊതുജനങ്ങള്‍ കൂടുതല്‍ തുക ചെവഴിക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകളുടെ സാധ്യത  ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിലവില്‍ 1000 വാട്ട് സൗരോര്‍ജ ഉത്പാദനത്തിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. സൗരോര്‍ജ ഉത്പാദനം തരിശ് ഭൂമിയിലും, പുരപ്പുറങ്ങളിലും സ്വന്തം നിലയില്‍ നടത്താന്‍ സാധിക്കും. ഇതിനായി വൈദ്യുതി വകുപ്പ് നേരിട്ട് സജ്ജീകരണങ്ങള്‍ ഒരുക്കി നല്‍കുന്നതാണ്. വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുന്നതിനോടൊപ്പം തന്നെ ഉപയോഗവും കുറയ്ക്കുന്നതിലൂടെ മാത്രമേ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി സംസ്ഥാനത്ത് എല്‍.ഇ.ഡി ബള്‍ബുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നതിനായി വൈദ്യുതി വകുപ്പ് നടപ്പിലാക്കുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഒരു കോടി ബള്‍ബുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 
അമ്പലവയലില്‍ ഉദ്ഘാടനം ചെയ്ത 66 കെ.വി സബ്സ്റ്റേഷന്‍ ഉടന്‍ 110 കെ.വി സബസ്റ്റേഷനായി ഉയര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇനി വരുന്ന 50 വര്‍ഷത്തേക്ക് വൈദ്യുതി രംഗത്ത് പ്രതിസന്ധികള്‍ ഇല്ലാതിരിക്കുന്നതിനായി പഴയ ലൈനുകള്‍ മാറ്റി പുതിയ ലൈനുകള്‍ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അമ്പലവയല്‍ സബ്സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അമ്പലവയല്‍, മേപ്പാടി, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി സെക്ഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളില്‍ തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പ് വരുത്താന്‍ സാധിക്കും. റവന്യൂ വകുപ്പില്‍ നിന്ന് സ്ഥലം വാങ്ങിയാണ് കൊളഗപ്പാറ മുതല്‍ അമ്പലവയല്‍ വരെ 110 കെ.വി നിലവാരത്തില്‍ ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ചത്. 12.56 കോടി രൂപയാണ് സബ്സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി ചെലവായത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *