ദീപ്തിഗിരിക്ക് മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാൽ രത്ന ദേശീയ അവാർഡ്: ഇരട്ടിമധുരമായി മിൽമ അവാർഡുകളും


Ad

Ad
മാനന്തവാടി : ഇന്ത്യയിലെ മികച്ച ക്ഷീര സഹകരണ സംഘങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന ഗോപാൽ രത്ന അവാർഡിന് വയനാട്ടിലെ ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. 3 ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ അവാർഡ് ഗുജറാത്തിലെ ആനന്ദി ൽ നടക്കുന്ന ചടങ്ങിൽ വെച്ച് സംഘം പ്രസിഡണ്ട് എച്ച്.ബി. പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്ററും സെക്രട്ടറി പി.കെ.ജയപ്രകാശും ചേർന്ന് ഏറ്റുവാങ്ങും.
മിൽമ മലബാർ മേഖല മികച്ച ക്ഷീര സംഘങ്ങൾക്കു നൽകുന്ന ഈ വർഷത്തെ ജില്ല, മേഖല അവാർഡുകൾ കൂടി ദീപ്തി ഗിരി ക്ഷീര സംഘത്തിന് ലഭിച്ചിരുന്നു. കർഷകരുടെ പിന്തുണയും ജീവനക്കാരുടേയും ഭരണ സമിതിയുടെ കൂട്ടായ പ്രവർത്തനവുമാണ് അവാർഡ് ലബ്ധിക്ക് ഇടയാക്കിയതെന്ന് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ പറഞ്ഞു.

Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *