May 3, 2024

ഫോറസ്റ്റ് വാച്ചർമാർക്ക് ജോലിക്ക് തുല്യവേതനം അനുവദിക്കാൻ തയ്യാറാവണം: എഐടിയുസി

0
Img 20220401 124328.jpg
മാനന്തവാടി : ഫോറസ്റ്റ് വാച്ചർമാരായി ജോലിചെയ്യുന്ന ആളുകൾക്ക് രാവെന്നോ പകലെന്നോ ഭേദമില്ലാതെ ദിവസം മുഴുവൻ ജോലി ചെയ്യേണ്ടി വരികയും തുച്ഛമായ ശമ്പളം ലഭിക്കുകയും ചെയ്യുന്നു അവസ്ഥയാണ് നിലവിലുള്ളത്. 30 ദിവസം ജോലി ചെയ്യുന്ന ജീവനക്കാരന് പകുതി ദിവസത്തെ പോലും ശമ്പളം നൽകാൻ അധികൃതർ തയ്യാറാവുന്നില്ല. സർക്കാർ നിശ്ചയിക്കപ്പെട്ടിട്ടുള്ള മിനിമം കൂലി പോലും ഫോറസ്റ്റ് വാച്ചർ മാർക്ക് ലഭിക്കുന്നില്ല. കാടിനോടും കാട്ടുമൃഗങ്ങളോടും കാട്ടുതീയോടും നിരന്തരം പോരാടി ജോലി ചെയ്യുന്ന വാച്ചർമാർക്ക് ജോലിചെയ്യുന്ന അത്രയും ദിവസത്തെ സർക്കാർ നിശ്ചയിക്കപ്പെട്ട ശമ്പളം കൃത്യമായി നൽകാൻ അധികൃതർ തയ്യാറാകണം. ജോലി ചെയ്യുന്ന മുഴുവൻ ദിവസത്തെയും ശമ്പളം നൽകാനുള്ള മാന്യത അധികൃതർ കാണിക്കണം. മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല പയ്യമ്പള്ളി മേഖലയിൽ കടുവ ഇറങ്ങി നിരവധി വളർത്തുമൃഗങ്ങളെ കൊന്നൊടുക്കി ഭീതിപരത്തിയപ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ജോലി ചെയ്ത് വാച്ചർ മാർക്ക് ലഭിച്ച ശമ്പളം 9000 രൂപയാണ്. മാറിമാറിവരുന്ന നോർത്ത് ഇന്ത്യക്കാരായ ഡി എഫ് ഓ മാരും ഉദ്യോഗസ്ഥരും ചേർന്ന് ജീവനക്കാരെ ചൂഷണം ചെയ്യുകയാണ്. ഇനിയും ഈ ചൂഷണം അനുവദിക്കാൻ കഴിയില്ല. ജീവനക്കാർക്ക് അർഹമായ ശമ്പളം കൊടുക്കാൻ തയ്യാറായില്ലെങ്കിൽ വരുംദിവസങ്ങളിൽ അതിശക്തമായ പ്രത്യക്ഷ സമരപരിപാടികൾക്ക് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ എഐടിയുസി നേതൃത്വം നൽകും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഏപ്രിൽ മാസം ഇരുപത്തിയൊന്നാം തീയതി മാനന്തവാടി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച് നടത്താൻ തീരുമാനിച്ചു.യോഗത്തിൽ ചന്ദ്രൻ തിരുനെല്ലി അധ്യക്ഷതവഹിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി പി കെ മൂർത്തി, ഇ ജെ ബാബു, കെ സജീവൻ, നിഖിൽ പദ്മനാഭൻ, ബാലകൃഷ്ണൻ, ഷിബു,ജയൻ തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *