പ്രതീകാത്മക വിറക് വിതരണ സമരവും പ്രതിഷേധ പ്രകടനവും നടത്തി യൂത്ത് കോൺഗ്രസ്
തൊണ്ടർനാട് : കഞ്ഞികുടി മുട്ടിക്കുന്ന
ഗ്യാസ് സിലിണ്ടർ
വിലവർധനവിനെതിരെ
ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് തൊണ്ടർ നാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതീകാത്മക വിറകു വിതരണ സമരവും പ്രേ
തിഷേധ പ്രകടനവും കോറോത്ത് അങ്ങാടിയിൽ വെച്ച് നടത്തി. സമരം കോൺഗ്രസ് തൊണ്ടർനാട് മണ്ഡലം പ്രസിഡന്റ് എസ് എം പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിന്റോ കല്ലിങ്കൽ അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജി,ജവഹർ ബാൽ മഞ്ച് പനമരം ബ്ലോക്ക് ചെയർമാൻ ബൈജു പുത്തൻപുരക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജ രാജേഷ്, സേവാദൾ മണ്ഡലം പ്രസിഡന്റ് കെ വി ബാബു, മെമ്പർ മാരായ സിനി തോമസ്, ഏലിയാമ്മ,എന്നിവരും റോയി,അസീസ്, ഷെല്ലി ഫിലിപ്പ്, ഷിട്ടുമോൾ തുടങ്ങിയവരും സംസാരിച്ചു.
Leave a Reply