April 26, 2024

ബഫർസോൺ കത്തോലിക്ക കോൺഗ്രസ് പുൽപ്പള്ളിയിൽ റാലിയും പൊതുയോഗവും നടത്തി

0
Img 20220625 Wa00412.jpg
 പുൽപ്പള്ളി: പുൽപ്പള്ളിയിൽ കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപതയിലെ മുള്ളൻകൊല്ലി ഫൊറോനാ പള്ളി കമ്മിറ്റിയുടെ നേതത്വത്തിൽ നടത്തുന്ന പ്രതിഷേധറാലിയിൽ വൻ ജനാവലി പങ്കെടുത്തു. വനം വനമായും കൃഷി ഇടം ജനങ്ങൾക്കും ആക്കി സീറോ ബഫർസോൺ മേഖലയായി പ്രഖ്യാപിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുൽപ്പള്ളി മേഖല പണ്ട് കുടിയേറ്റത്തിൻ്റെ കഷ്ടതകൾ ശരിക്കും അനുഭവിച്ചുവന്നവരാണ്. എന്തു ത്യാഗം സഹിച്ചും ഇതിനെ ജനങ്ങൾ ഒറ്റക്കെട്ടായി എതിർക്കും എന്ന് യോഗം പറഞ്ഞു. സ്വാഗതം റവ. ഫാ. ജോസ് തേക്കനാടി (മുള്ളൻകൊല്ലി ഫൊറോന വികാരി), 
അദ്ധ്യക്ഷൻ തോമസ് പാഴുക്കാലായിൽ (പ്രസിഡന്റ് എ.കെ.സി.സി., പുൽപ്പള്ളി മേഖലാ കമ്മിറ്റി), ഉദ്ഘാടനം ഫാ. ജെയിംസ് പുത്തൻപറമ്പിൽ (എ.കെ. സി. സി. മേഖലാ ഡയറക്ടർ), മുഖ്യപ്രഭാഷണം അലക്സ്  ഒഴുകയിൽ 
(ചെയർമാൻ കെ. ഐ.എഫ്.എ.) 
 ഫാ. ജോബി മുക്കാട്ടുകാവുങ്കൽ (എ.കെ.കെ.സി. രൂപതാ ഡയറക്ടർ)  ഗിരിജാ കൃഷ്ണൻ (പ്രസിഡന്റ്, പനമരം ബ്ലോക്ക് പഞ്ചായത്ത്)  റ്റി.എസ്. ദിലീപ് കുമാർ (പ്രസിഡന്റ്, പുൽപ്പള്ളി ഗ്രാമപഞ്ചായത്ത്) 
. പി.കെ. വിജയൻ 
(പ്രസിഡന്റ്, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് ) ബീന കരുമാംകുന്നേൽ (ജില്ലാ പഞ്ചായത്ത് മെമ്പർ, എ.കെ.കെ.സി. രൂപതാ കമ്മിറ്റി  സിദ്ദിഖ് തങ്ങൾ (മുസ്ലീം മഹൽ കമ്മിറ്റി).മത്തായി ആതിര പ്രസിഡന്റ്, വ്യാപാരി വ്യവസായി 
അഡ്വ. കെ.എം. മനോജ് (എഫ്. ആർ.എഫ്.)  സെബാസ്റ്റ്യൻ പുരയ്ക്കൽ (രൂപതാ സെക്രട്ടറി എ.കെ.സി.സി ഫെബിൻ ടോം 
(പ്രസിഡന്റ്, കെ.സി.വൈ.എം. പുൽപ്പള്ളി മേഖല എന്നിവർ ആശംസകൾ നേർന്ന്,
 ജോർജ്ജ് കൊല്ലിയിൽ (എ.കെ.സി.സി. മേഖല സെക്രട്ടറി) നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *