April 26, 2024

കൃഷി വിജ്ഞാന കേന്ദ്രം കുരുമുളക് തൈ വിതരണവും തേനീച്ച കൃഷി പരിശീലനവും നടത്തി

0
Img 20220403 105405.jpg
അമ്പലവയൽ: വയനാട് കൃഷി വിജ്ഞാന കേന്ദ്രം കുരുമുളക് ഇനങ്ങളായ പന്നിയൂർ രണ്ട് , അഞ്ച് , ആറ് , എട്ട് , വിജയ എന്നിവ വംകൊ, വേവിൻ, ഭൂമിക, വയനാട് ഗ്രീൻ ടീ, ശ്രേയസ് ട്രൈബൽ എന്നീ ഫാംർമർ പ്രൊഡ്യൂസർ കമ്പനികളുടെ പങ്കാളിത്തത്തോടെ ഉത്പാദിപ്പിച്ച് ജില്ലയിലെ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.കൂടാതെ ജില്ലാ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൻറർ സഹകരണത്തോടെ ജിഎച്ച്എസ്എസ് തൃശ്ശിലേരി,ജി എച്ച് എസ് എസ് കോളേരി, ജിഎച്ച്എസ്എസ് വടുവഞ്ചാൽ, സെൻമേരിസ് കോളേജ് എസ് എച്ച് എസ് ബത്തേരി, എന്നീ സ്കൂളുകളിൽ തേനീച്ച കൃഷി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള പരിശീലനവും തേനീച്ച കോളനികളുടെ വിതരണവും കെ വി കെ വയനാടിൻറെ നേതൃത്വത്തിൽ ആരംഭിച്ചു.പ്രസ്തുത പരിപാടികൾ സുൽത്താൻബത്തേരി എംഎൽഎ.ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അമ്പലവയൽ പഞ്ചായത്ത് പ്രസിഡണ്ട് ഹഫ്സത് സി കെ അധ്യക്ഷത വഹിക്കുകയും കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന വിഭാഗം മേധാവി ഡോക്ടർ ജയശ്രീ കൃഷ്ണൻകുട്ടി , കെ വി കെ മേധാവി ഡോക്ടർ സഫിയ എൻ ഇ , നബാർഡബ് എ .ജി.എം . ജിഷ വി ,കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ ജില്ലാ കോർഡിനേറ്റർ ഫിലിപ്പ് സി ഇ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *