May 3, 2024

വയനാട് ജില്ലയിലെ പൊതു വിദ്യാലയങ്ങളിലെ നാല് പുതിയ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0


ജില്ലയിലെ നാല് പൊതു വിദ്യാലയങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടങ്ങള്‍ ബുധനാഴ്ച (നവംബര്‍ 4) വൈകിട്ട് 3 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ തരിയോട്, അച്ചൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പനങ്കണ്ടി, ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ പെരിക്കല്ലൂര്‍ എന്നിവിടങ്ങളിലെ കെട്ടിടങ്ങളാണ്  ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന തലത്തില്‍ 46 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 കെട്ടിടങ്ങളുടെ തറക്കല്ലിടലും വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മുഖ്യമന്ത്രി നിര്‍വ്വഹിക്കുന്നത്.വിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും. ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തും. എം.എല്‍.എ മാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍ മറ്റു  ജന പ്രതിനിധികള്‍ എന്നിവര്‍ വിവിധ സ്‌കൂളുകളിലെ ചടങ്ങുകളില്‍ പങ്കെടുക്കും. 

തരിയോട് ജി.എച്ച്.എസ്.എസ്സില്‍  64 ലക്ഷം രൂപ ചെലവഴിച്ച്  4 സ്മാര്‍ട്ട് ക്ലാസ് മുറികള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കെട്ടിടമാണ് പൂര്‍ത്തിയാക്കിയത്. 
അച്ചൂര്‍ ജി.എച്ച്.എസ്.എസ്സില്‍ 65 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ലൈബ്രറി കം റീഡിംഗ് റൂം സെമിനാര്‍ ഹാള്‍ എന്നിവയുള്‍പ്പെടുന്ന  കെട്ടിടമാണ് ഉദ്ഘാടനം ചെയ്യുന്നത്. പനങ്കണ്ടി ജി.എച്ച്.എസ്.എസ്സില്‍  64 ലക്ഷം രൂപ ചെലവഴിച്ച് 5 ക്ലാസ് മുറികള്‍ ഉള്‍പ്പെടുന്ന ഇരു നില കെട്ടിടമാണ് നിര്‍മ്മിച്ചിട്ടുള്ളത്. പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസ്സില്‍ 31 ലക്ഷം രൂപയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നിലവിലെ കെട്ടിടത്തില്‍ ക്ലാസ് മുറി കം ഹാള്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വിദ്യാലയങ്ങളില്‍ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ജില്ലാതല  പരിപാടികള്‍ നടക്കുക.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *