May 3, 2024

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം: കരട് മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ

0
Img 20201104 155256.jpg
കൽപ്പറ്റ: ആരോഗ്യരംഗത്ത് സമൂലമായ മാറ്റം ലക്ഷ്യമാക്കിക്കാെണ്ട് നടപ്പാക്കാനുദ്ദേശിക്കുന്ന കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിൽ ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മാനദണ്ഡങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷന്റെ ജില്ലാ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലബോറട്ടറികളുടെ ഭൗതിക സാഹചര്യം മനസിലാക്കാതെയും പരിഗണിക്കാതെയുമുള്ള അപ്രായോഗിക നിർദേശങ്ങളാണ് കരട് മാനദണ്ഡങ്ങളിൽ പറയുന്നത്. ഇത് മൂലം സംസ്ഥാനത്തെ ഭൂരിഭാഗം സ്വകാര്യ മെഡിക്കൽ ലബോറട്ടറികളും അടച്ച് പൂട്ടേണ്ട ഗതി വരും. 500 ചതുരശ്ര അടി വിസ്തൃതി മിനിമമില്ലാത്തവർ ലാബ് നാടത്തേണ്ട എന്നാണ് പറയുന്നത്. ഈ നിലപാടിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല. 
   വൻകിട ലാബുകളെ സംരക്ഷിക്കാനുള്ള നീക്കമാണോ ഇതെന്നും സംശയമുണ്ട്. വിഷയത്തിൽ പ്രതിഷേധിച്ച് നാളെ  സ്വകാര്യ ലാബ് സംരക്ഷണ ദിനം ആചരിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് സോജി സിറിയക്,  സെക്രട്ടറി സി പ്രതാപ് വാസു, ജനറൽ സെക്രട്ടറി പി എസ് വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *