ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു ; ബൈക്ക് യാത്രിക്കാരനും ടിപ്പർ ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു

മാനന്തവാടി:ടിപ്പര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു . ടിപ്പറിന് പുറകിൽ ഉണ്ടായിരുന്ന ബൈക്ക് യാത്രിക്കാരനും ടിപ്പറിന്റെ ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു.
അമ്പുകുത്തി അയനിയാറ്റില്‍ കോളനിക്ക് സമീപമാണ് എം സാന്‍ഡ് കയറ്റിവന്ന ടിപ്പര്‍ ലോറി കയറ്റത്തില്‍ നിന്നും നിയന്ത്രണം വിട്ട് പിന്നിലേക്ക് വന്ന ശേഷം റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത് . വാഹനത്തിന് പുറകിലായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ടിപ്പര്‍ പുറകിലേക്ക് വരുന്നത് കണ്ട ബൈക്ക് യാത്രക്കാരനായ മാനന്തവാടിയിലെ തുണി കച്ചവടക്കാരന്‍ വേല്‍മുരുകന്‍ ബൈക്കില്‍നിന്നും ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നിലേക്ക് വന്ന ടിപ്പര്‍ ബൈക്കും തകര്‍ത്ത് താഴേക്ക് മറിഞ്ഞു. . പേര്യ സ്വദേശിയായ ടിപ്പര്‍ ഡ്രൈവറും പരിക്കൊന്നുമില്ലാതെ രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആയിരുന്നു അപകടം.



Leave a Reply