May 2, 2024

മാനന്തവാടി കൊയിലേരി കൈതക്കൽ റോഡ് പണി :ചെറുകാട്ടൂർ നിവാസികൾ ഭീമഹർജി നൽകി

0
Img 20201111 Wa0064.jpg
മാനന്തവാടി കൊയിലേരി കൈതക്കൽ റോഡ് പണി അനന്തമായി നീളുന്നതിനാൽ ചെറുകാട്ടൂർ നിവാസികൾ ഒ. ആർ. കേളു എം.എൽ.എ.യ്ക്ക് ഭീമഹർജി  നൽകി. നാട്ടുകാർ ചേർന്ന് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു സമര പരിപാടികളുമായി മുന്നോട്ട് പോകുവാൻ തീരുമാനിച്ചു. ഇതിന് മുന്നോടിയായി  മുഖ്യമന്ത്രി ,പൊതുമരാമത്ത് വകുപ്പ് മന്ത്രി, എം.എൽ.എ, കലക്ടർ, പൊതുമരാമത്ത് വകുപ്പ്  അധികൃതർ, കിഫ്ബി ഓഫീസ് എന്നിവർക്ക് ഭീമ ഹർജി നൽകി. തോമസ് ഇലവുങ്കൽ, രഞ്ജിത്ത് മുതുപ്ലാക്കൽ,പ്രമോദ് മുള്ളൻമട,റോയി ചെറുകാട്ട്,തങ്കച്ചൻ വലിയപടിക്കൽ ,ബിജോയ് മുള്ളൻമട,ഷാജു നടുതറപ്പിൽ ,ഷാജി കുന്നേൽ,ബിനു മണിമല ജോർജ് ഊരാശേരിൽ, ഷിൻസ് നടുത്തറപ്പിൽ , സന്തോഷ് പരക്കുന്നേൽ ,എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *