April 27, 2024

ശാസ്ത്രപഥം ഓൺലൈൻ സെമിനാര്‍ പരമ്പരയ്ക്ക് തുടക്കമായി

0
സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി  സംഘടിപ്പിക്കുന്ന ശാസ്ത്രപഥം ഓണ്‍ലൈന്‍ സെമിനാര്‍ പരമ്പരയ്ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷയുടെ രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ (ആര്‍.എ.എ) പദ്ധതിയനുസരിച്ചാണ് ശാസ്ത്രപഥം പരിപാടി സംഘടിപ്പിക്കുന്നത്. 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്കായി ജില്ലയിലെ മൂന്ന് ബി.ആര്‍.സി.കളിൽ വ്യത്യസ്ത ദിവസങ്ങളിലായാണ് സെമിനാര്‍ നടക്കുന്നത്. 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം രണ്ട് വിഭാഗമായാണ് സെമിനാര്‍ നടത്തുക. 
കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ആയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി പ്രഥമഘട്ടത്തില്‍ ഗൂഗിള്‍ മീറ്റു വഴി വ്യത്യസ്ത വിഷയങ്ങളിലുള്ള സെമിനാറുകളില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക്  അവസരം ലഭിക്കുന്നുണ്ട്. ഗൂഗിള്‍ മീറ്റ് വഴി പങ്കെടുക്കുന്ന സെമിനാറുകളില്‍ നിന്നും ലഭിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ അവര്‍ക്കിഷ്ടപ്പെട്ട വിഷയത്തില്‍ പ്രോജക്ട് തയ്യാറാക്കേണ്ടതും ഡിസംബര്‍ രണ്ടാംവാരം ബി.ആര്‍.സി. തലത്തില്‍ നടക്കുന്ന സെമിനാറില്‍ അവ അവതരിപ്പിക്കേണ്ടതുമാണ്. അവതരണത്തില്‍ മികവ് പുലര്‍ത്തുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ അഞ്ച് വീതം കുട്ടികൾ ബി.ആര്‍.സി തലത്തില്‍ തെരഞ്ഞെടുക്കപ്പെടും. ഡിസംബര്‍ അവസാന വാരത്തിലാണ് ജില്ലാ തല പ്രോജക്ട് അവതരണം നടത്തുന്നത്.
ബി.ആര്‍.സി തല സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഇനിയും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖേന പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബി.ആര്‍.സി.കളില്‍ ബന്ധപ്പേടേണ്ട നമ്പര്‍: മാനന്തവാടി – 8590802760, ബത്തേരി – 9400529209/ 9656869525, വൈത്തിരി – 9947370461.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *