May 2, 2024

വയനാട് ഉൾപ്പെടെ നാല് വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ കേരള സർക്കാർ

0
Img 20211123 072504.jpg

പ്രത്യേക ലേഖകൻ.
തിരുവനന്തപുരം:വയനാട്,കാസർകോട്, കുട്ടനാട്, ഇടുക്കി, വികസന പാക്കേജുകളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗം തീരുമാനിച്ചു.
ഇടുക്കി, വയനാട് ജില്ലകൾക്ക് സമാനമായ ഭൂമിശാസ്ത്ര, സാംസ്‌കാരിക സവിശേഷതകളുണ്ട്. എന്നാൽ ഇവരുടെ പ്രാദേശിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. അത് മനസ്സിലാക്കി ഓരോ പ്രദേശത്തെയും ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് വികസനപ്രവർത്തനങ്ങൾ നടത്തണം.
വിശദമായ നിർദേശങ്ങൾ അടങ്ങിയ പാക്കേജ് തയ്യാറാക്കാൻ സംസ്ഥാന ആസൂത്രണ ബോർഡിനെ യോഗം ചുമതലപ്പെടുത്തി. നൂറുകോടി രൂപ വരെ ഈ ജില്ലകൾക്ക് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസർഗോഡ് പാക്കേജിൽ നല്ല പുരോഗതിയുണ്ട്.  എന്നാൽ 2014 – 15, 2015 – 2016, 2016 – 17 വർഷം പ്ലാൻ ചെയ്ത ഏതാനും ചില  പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടില്ല. അവ പ്രത്യേകം അവലോകനം ചെയ്ത് പൂർത്തിയാക്കാൻ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി.
കുട്ടനാട് പാക്കേജിൽ മന്ദഗതിയിൽ പോകുന്ന പ്രവർത്തനങ്ങൾ പ്രത്യേകം റിവ്യൂ ചെയ്യും. ഇതിന് മേൽനോട്ടം വഹിക്കാൻ ജില്ലാ വികസന കമ്മീഷണർക്ക് ആവശ്യമായ ഓഫീസ് പിന്തുണ നൽകാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ  സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി കെ രാമചന്ദ്രൻ , ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, വിവിധ വകുപ്പ് സെക്രട്ടറിമാർ, ബന്ധപ്പെട്ട ജില്ലാ കലക്ടർമാർ, വികസന കമ്മീഷണർമാർ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *