നബാർഡ് മൃഗസംരംക്ഷണ മേഖലയിലെ പദ്ധതികൾ നിർത്തലാക്കിയത് വയനാടിന് തിരിച്ചടി സൃഷ്ടിക്കും


Ad
സി.ഡി.സുനീഷ്
കൽപ്പറ്റ:    കോവിഡ് 
അടക്കമുള്ള മഹാമാരികളെ വയനാട് അതിജീവിച്ചത് ,ക്ഷീര മേഖലയിലേയും മൃഗസംരംക്ഷണ മേഖലയിലേയും കരുത്ത് കൊണ്ടായിരുന്നു, എന്നത്
യാഥാർത്ഥ്യമാണ്.ഈ ഘട്ടത്തിലാണ് ഇരുട്ടടി പോലെ നബാർഡ് നിർത്തലാക്കുന്നത്.
കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കം ക്ഷീര മേഖലയിൽ വലിയ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. 
10 പശു, 50 ആട് ,20 പന്നി, 1000 ഇറച്ചി കോഴികൾ എന്നിവ വളർത്തി ,അതിജീവനം നടത്തുന്നവർക്കായുള്ള 25 ശതമാനം സബ്സിഡി നൽകുന്ന പദ്ധതികളാണ് നിർത്തലാക്കിയത്.
വൻകിടക്കാർക്ക് സഹായവുമായി 
,, ഗോകുൽ മിഷൻ പദ്ധതി ,,യാണിപ്പോൾ നാഷണൽ ഡയറി ഡവലപ്മെൻറ് ബോർഡ് വഴി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.200 പശുക്കളും ,എരുമകളേയും വളർത്തുന്ന 4 കോടി രൂപ വരെയുള്ള വൻകിട പദ്ധതി 50 ശതമാനം വരെയാണ് സബ്സിഡി.
,, ഗോകുൽ മിഷൻ പദ്ധതിക്ക് ,, 2 കോടി രൂപ വായ്പയെടുക്കണം. ഇതൊന്നും ലക്ഷകണക്കിന് വരുന്ന സാധാരണ കർഷകർക്ക് പ്രാപ്യമല്ല.
,, ദേശീയ കന്നുകാലി മിഷൻ ,, എന്ന പേരിലാണ് പുതിയ പദ്ധതികൾ ഒരുങ്ങുന്നത്.
കോഴി, ആട്, പന്നി വളർത്തൽ, തീറ്റപ്പുൽ സംസ്കരണം, എന്നിവയാണ് ഈ പദ്ധതിയിൽ വരിക.
മുട്ട കോഴി വളർത്തലിന് 
ചുരുങ്ങിയത് 1000, ആട് വളർത്തലിന് 500, പന്നി ഫാമിന് 100 എന്നിവയാണ് വേണം എന്നു് പറയുന്നത് എത്ര അപഹാസ്യമാണെന്ന്
ചെറുകിട കർഷകർ പറയുന്നു.
ചെറുകിട നാമ മാത്ര കർഷകരെ പ്രത്യേകിച്ച് വയനാട് പോലുള്ള ക്ഷീര മൃഗ സംരംക്ഷണ മേഖലയെ കടുത്ത ആഘാതം ഏല്പിക്കുന്ന ഈ നീക്കത്തിനെതിരെ അധികാരികളുടെ ഇടപെടലും തിരുത്തും വേണമെന്നാണ് പൊതുവേ ആവശ്യം ഉയർന്നു വരുന്നത് .

Ad
Ad Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *